Film : ചൂള Lyrics : സത്യൻ അന്തിക്കാട് Music : രവീന്ദ്രൻ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
താരകേ മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ ഏതോ
കിനാവിന്റെ ഏകാന്ത തീരത്തിൽ
പൊലിഞ്ഞുവോ നിൻ പുഞ്ചിരി
അജ്ഞാതമേതോ രാഗം നിൻ
നെഞ്ചിൽ ഉണരാറുണ്ടോ മോഹങ്ങളിന്നും
നിന്നെ പുൽകുമോ മനസ്സിന്റെ
മായാവാതിൽ തുറന്നീടും നൊമ്പരത്താൽ
നീ രാഗപൂജ ചെയ്യുമോ താരകേ
മിഴിയിതളിൽ കണ്ണീരുമായി താഴേ
തിരയുവതാരേ നീ നോവുന്ന സ്വപ്നങ്ങൾതൻ
ചിതയിൽ നീ എരിയാറുണ്ടോ കണ്ണീരിലൂടെ
ചിരി തൂകുമോ തമസ്സിന്റെ മേടയ്ക്കുള്ളിൽ
വിതുമ്പുന്നൊരോർമ്മ പോലെ എന്നും
തപം ചെയ്യുമോ താരകേ മിഴിയിതളിൽ
കണ്ണീരുമായി താഴേ തിരയുവതാരേ നീ
ഏതോ കിനാവിന്റെ ഏകാന്ത തീരത്തിൽ
പൊലിഞ്ഞുവോ നിൻ പുഞ്ചിരി
Thaarake mizhiyithalil kanneerumaayi
thaazhe thirayuvathaare nee etho
kinaavinte ekaantha theeratthil
polinjuvo nin punchiri
ajnjaathametho raagam nin
nenchil unaraarundo mohangalinnum
ninne pulkumo manasinte
maayaavaathil thuranneetum nomparatthaal
nee raagapooja cheyyumo thaarake
mizhiyithalil kanneerumaayi thaazhe
thirayuvathaare nee novunna svapnangalthan
chithayil nee eriyaarundo kanneeriloote
chiri thookumo thamasinte metaykkullil
vithumpunnorormma pole ennum
thapam cheyyumo thaarake mizhiyithalil
kanneerumaayi thaazhe thirayuvathaare nee
etho kinaavinte ekaantha theeratthil
polinjuvo nin punchiri