Film : ചുവന്ന ചിറകുകൾ Lyrics : ഒ എൻ വി കുറുപ്പ് Music : സലിൽ ചൗധരി Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
നീയൊരോമൽ കാവ്യ ചിത്രം പോലെ (2)
നീയൊരാമ്പൽ പൂവിൻ മിഴിയിലെ നാണം പോലെ
സ്വർണ്ണസന്ധ്യപോലെ
ഒരു കുടന്ന പനിനീർ പോലെ ഓമലേ ( നീയൊരോമൽ)
മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളിൽ മുങ്ങി ഞാൻ (2)
കണ്ണിൻ നീലനീല വാനിൽ പാടിപ്പാടി
വെള്ളിൽക്കിളി പോലെ പറന്നു ഞാൻ
നിന്നാത്മാവിൽ ഇളവേൽക്കും ഞാൻ (നീയൊരോമൽ)
നിന്നിൽ നൃത്തമാടും പൊന്നഴകലകളിൽ മുങ്ങി ഞാൻ(2)
ചേതോഹരിയാകും ഏതോ ദാരുശില്പം
ആരോ ഉയിരേകി ഉണർന്നു നീ
എന്നാത്മാവിൻ കുളിരാണു നീ ( നീയൊരോമൽ)
Neeyoromal kaavya chithram pole (2)
neeyoraampal poovin mizhiyile naanam pole
svarnnasandhyapole
oru kutanna panineer pole omale ( neeyoromal)
minnum nunakkuzhi kunjinacchuzhikalil mungi njaan (2)
kannin neelaneela vaanil paatippaati
vellilkkili pole parannu njaan
ninnaathmaavil ilavelkkum njaan (neeyoromal)
ninnil nrutthamaatum ponnazhakalakalil mungi njaan(2)
chethohariyaakum etho daarushilpam
aaro uyireki unarnnu nee
ennaathmaavin kuliraanu nee ( neeyoromal)