ആരെല്ലാം പോരുന്നു
ആരണ്യത്തില്‍ ചമതയ്ക്കായി
അങ്ങിപ്പോള്‍ ചെന്നാലോ
പല ഭംഗികള്‍ കാണാമെന്നും.. (2)
കാട്ടുവല്ലികള് പൂത്തല്ലോ
ചെറുകാറ്റുവന്നതു ചൊന്നല്ലോ (2)
കാറ്റിലാടും ചില്ലകള്‍ നമ്മെ
കാറ്റിലാടും ചില്ലകള്‍ നമ്മെ
കാത്തിരിക്കും പൈങ്കിളിയെല്ലാം
(ആരെല്ലാം പോരുന്നു)
കാട്ടില്‍ ചുള്ളിയൊടിക്കാമോ നീ
കള്ളനെക്കണ്ടാല്‍ ഭയപ്പെടുമോ (2)
ചിന്നം വിളിച്ചുവരും കൊലകൊമ്പന്‍ നമു
സിംഹം വരുമോ ഖും ഖും ഖും
അമ്പലം വെച്ചു കുഴല്‍ വിളിക്കാമേ
അമ്പലം വെച്ചു കുഴല്‍ വിളിക്കാമേ
കീച്ചിത്തമ്പലം വെച്ചു കളിക്കാമേ
അഴകല്ല കളിയിതു വേലക്കായി നാം
ആരണ്യമണയാം ചമതയ്ക്കായി (2)
ചെല്ലാമേ ചെല്ലാമേ ഇനി
എല്ലാരുമായി ഉല്ലാസം
എല്ലാരുമായി ഉല്ലാസം