Film : ചേച്ചി Lyrics : അഭയദേവ് Music : ജി കെ വെങ്കിടേശ് Singer : പി കലിംഗറാവു, മോഹന കുമാരി
Click Here To See Lyrics in Malayalam Font
ഒരു വിചാരം...
ഒരുവിചാരമേ എൻ മാനസതാരിൽ വിടാതെ നിലനിൽക്കൂ -സദായീ
പ്രേമരസാനന്ദം മനോജ്ഞം നമ്മുടെയീ ബന്ധം
ആ... ഒരു നിനാദമേ എൻ മാനസവാനിൽ മുഴങ്ങിവിലയിക്കൂ സദാ നിൻ
സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം
പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി
പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി
മരണാവധി ഏവം മോദമദാലസരായി
ഈ ആനന്ദം കുറയാതെ ഭുവി വാഴും മാറാതെ സദാ നിൻ
സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം
ആ.. എൻപ്രാണവീണയിൽ നിന്മൃദുകരതാർ ചേർക്കേ കരതാർ ചേർക്കേ ഞാനറിയാതെന്നിൽ കോമളഭാവം ചേർക്കേ
നവരാഗാമൃതരസമയം മാനസം പരിചൊടു പാടുകയായ് സദാ നിൻ
സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീ ബന്ധം
Will Update Soon