ല ല ല ല ല ....
പൊന്നോലപ്പന്തലില്‍ വേളിപ്പെണ്ണായെന്റെ
സ്വയംവര രാജകുമാരീ വരുമോ
ആവണിത്താമര മാലയിടും ഞാന്‍
അരമന മണിയറക്കിളിയായ് മാറും
സ്വപ്നത്തില്‍ മംഗല്യക്കൂടാരം തീര്‍ക്കും
പാതിരാ തോണിയില്‍ നീയിന്നു വരുമോ
(പൊന്നോല )
പൂവണി മേടയില്‍ മാറോടു ചേര്‍ന്നെന്റെ
കരളേ നീയെനിക്കെന്തു തരും
ആരോരുമറിയാതെ നോമ്പെടുത്തൊരുക്കിയ
പ്രേമോദാര മധു പകരും
അടി തൊട്ടു മുടി വരെ അലങ്കരിക്കാം നിന്നെ
മൂവന്തി കുങ്കുമം ചാര്‍ത്താം
അനുരാഗാര്‍ദ്ര രഹസ്യങ്ങളിലെ
രതിപരാഗമണിയാം
(പൊന്നോല )
മലര്മിഴിയഴകുള്ളൊരോമനക്കുഞ്ഞിനു
താലോലം പാടും ഒരുനാള്‍ ഞാന്‍
കടിഞ്ഞൂല്ക്കനവിലെ രാജകുമാരന്
പനിനീര് മഞ്ചമൊരുക്കും ഞാന്‍
പിച്ചവച്ചു കളിപ്പതു പെണ്മണിയെങ്കില്
മുത്തശ്ശി പേര് വിളിക്കും
സാഫല്യങ്ങള്‍ നിറപറ വയ്ക്കും
ജന്മമാകെ നിറയും
(പൊന്നോല )
La la la la la ....
Ponnolappanthalilu velippennaayente
svayamvara raajakumaaree varumo
aavanitthaamara maalayitum njaanu
aramana maniyarakkiliyaayu maarum
svapnatthilu mamgalyakkootaaram theerkkum
paathiraa thoniyilu neeyinnu varumo
(ponnola )
poovani metayilu maarotu chernnente
karale neeyenikkenthu tharum
aarorumariyaathe nompetutthorukkiya
premodaara madhu pakarum
ati thottu muti vare alankarikkaam ninne
moovanthi kunkumam chaartthaam
anuraagaardra rahasyangalile
rathiparaagamaniyaam
(ponnola )
malarmizhiyazhakulloromanakkunjinu
thaalolam paatum orunaalu njaanu
katinjoolkkanavile raajakumaaranu
panineeru manchamorukkum njaanu
picchavacchu kalippathu penmaniyenkilu
mutthashi peru vilikkum
saaphalyangalu nirapara vaykkum
janmamaake nirayum
(ponnola )