പിറന്ന മണ്ണിലു കുളിരുകോരണ വിരുന്നുകാരികളെ (2)
താലോലമാടി തില്ലാന പാടണ തണ്ണീര്‍ തുള്ളികളേ
അഴകലയായ് ഞങ്ങടെ അകംപൊരുളായി (2)
ഒഴുകീ ഒഴുകീ ഇതിലേ തരുവും മനവും തഴുകി വരൂ (പിറന്ന..)
മണ്ണില്‍ നിന്ന് വിണ്ണിലേക്കു മേലൊട്ടൊരു മാരി
മണ്ണില്‍ നിന്ന് വിണ്ണിലേക്കു മേലൊട്ട് ചേലൊത്ത മാരി
താളം തുള്ളെടി പെണ്ണാളെ താമരപ്പൂവൊത്ത പെണ്ണാളെ
മോഹം പൊട്ടിമുളയ്ക്കണു മോതിരം മാറാന്‍ വന്നാട്ടെ
ആടും മയിലേ പാടും കുയിലേ (2)
പെണ്ണിന് കല്യാണത്തിനു താളം മേളം കേട്ടല്ലോ? (പിറന്ന..)
ജുമ്പാലേ ജുംമ്പാലേ ജുമ്പാലേ ജുംമ്പാലേ
ജുമ്പാലേ ജുംമ്പാലേ ജുമ്പാലേ ജുംമ്പാലേ
കണ്ണില്‍ നിന്നു കണ്ണിലേക്കു നീളുന്നുണ്ടൊരു മിന്നല്‍
കണ്ണില്‍ നിന്നു കണ്ണിലേക്കു നീളണ പാളണ മിന്നല്‍
ഉള്ളം തുടിക്കണ പെണ്ണാളെ
കള്ളക്കണ്ണെറിയണ പെണ്ണാളെ കൂടെ നെഞ്ചിലൊരുങ്ങിയും
കൂടെ വരാം ഞാന്‍ ആണാളെ
കുന്നിന് ചരുവിലേ മേയും മുകിലേ (2)
താലി മംഗലമായല്ലോ
മിന്നും പൊന്നും കണ്ടല്ലോ (പിറന്ന..)
Piranna mannilu kulirukorana virunnukaarikale (2)
thaalolamaati thillaana paatana thanneeru thullikale
azhakalayaayu njangate akamporulaayi (2)
ozhukee ozhukee ithile tharuvum manavum thazhuki varoo (piranna..)
mannilu ninnu vinnilekku melottoru maari
mannilu ninnu vinnilekku melottu chelottha maari
thaalam thulleti pennaale thaamarappoovottha pennaale
moham pottimulaykkanu mothiram maaraanu vannaatte
aatum mayile paatum kuyile (2)
penninu kalyaanatthinu thaalam melam kettallo? (piranna..)
jumpaale jummpaale jumpaale jummpaale
jumpaale jummpaale jumpaale jummpaale
kannilu ninnu kannilekku neelunnundoru minnalu
kannilu ninnu kannilekku neelana paalana minnalu
ullam thutikkana pennaale
kallakkanneriyana pennaale koote nenchilorungiyum
koote varaam njaanu aanaale
kunninu charuvile meyum mukile (2)
thaali mamgalamaayallo
minnum ponnum kandallo (piranna..)