Film : നിവേദ്യം Lyrics : കൈതപ്രം Music : എം ജയചന്ദ്രൻ Singer : സുദീപ് കുമാർ, കെ എസ് ചിത്ര
Click Here To See Lyrics in Malayalam Font
കായാമ്പൂവോ ശ്യാമമേഘമോ
മുരളീ മൃദുരവമോ (2)
രസഭരമൊഴുകും രാസനിലാവോ
രാധാമാനസമോ
അതിസുന്ദരമേതു സഖീ
കായാമ്പൂവോ ശ്യാമമേഘമോ
മുരളീ മൃദുരവമോ
മൃദുരവമോ..
ആദ്യാനുരാഗത്തിൻ ആതിരാരാവിൽ
മിഴിക്കൂമ്പു മാമ്പലായ് ഞാൻ നിൽക്കേ (2)
നീലക്കടമ്പിന്റെ തൂനിഴലിൽ
ഋതുപൂർണ്ണേന്ദു പോലും കാണാതെ
നെഞ്ചിൽ ചേർത്തു മെല്ലെ അന്നു തന്ന ചുംബന
മധുരമിന്നോർത്തുവോ രാധേ
(കായാമ്പൂവോ.....)
ലളിതലവംഗ ലതാ സദനത്തിൽ
പ്രിയരാധ മാറോടു ചേരുമ്പോൾ (2)
ധീരസമീരൻ തഴുകുന്നു
കുയിൽ രതിസുഖസാരേ പാടുന്നൂ
യമുനേ നിൻ വിലാസ ലാസ്യ ഭാവ ലഹരിയിലൊഴുകി
വീണലിയുമോ കണ്ണൻ
കായാമ്പൂവേ ശ്യാമമേഘമേ
മുരളീ മൃദുരവമേ
രസഭരമൊഴുകും രാസനിലാവേ
രാധാമാനസമേ
അതിസുന്ദരമെന്റെ കണ്ണൻ
എന്റെ കണ്ണൻ....
Will Update Soon