Film : എല്ലാം ശരിയാകും Lyrics : ബി കെ ഹരിനാരായണൻ Music : ഔസേപ്പച്ചൻ Singer : വില്യം ഫ്രാൻസിസ്
Click Here To See Lyrics in Malayalam Font
തന്നെ തന്നെ ഞാനിരിക്കേ
നിന്നെത്തന്നെ ഓര്ത്തിരിക്കേ
പകലിലും രാവിലും
അനുരാഗമാണല്ലോ
കണ്ണും നട്ടുകാത്തിരിക്കേ
നെഞ്ചില്‍ തന്നെ നീയിരിക്കേ
വെയിലിലും കാറ്റിലും ഏറെ
അനുരാഗമാണല്ലോ
ഉയിരില്‍ തൊടും വിചാരമായ് നിന്നെയറിയുന്നൂ
നെടുവീര്‍പ്പിലും നിറഞ്ഞുനീ തളിരിളം ചൂടായ്
മഴവില്ലു പോല്‍ മണ്ണില്‍ ഇഴചേര്ന്നിതാ നമ്മള്
അനുരാഗമേഴുവര്ണ്ണമായ് ഇരുവരില്‍ ..
(കണ്ണും നട്ടുകാത്തിരിക്കേ ... )
ഒരുപോലെ നാം തുലാമഴ ഇന്നു നനയുന്നൂ
ഇരുളോര്‍മ്മയില്‍ തുഴഞ്ഞിതാ പുലരി തേടുന്നൂ
വിരഹത്തിനായുള്ളില് കനലൂതിടും നേരം
അനുരാഗമെന്ന പൊൻകണം തെളിയുമേ...
Thanne thanne njaanirikke
ninnetthanne ortthirikke
pakalilum raavilum
anuraagamaanallo
kannum nattukaatthirikke
nenchilu thanne neeyirikke
veyililum kaattilum ere
anuraagamaanallo
uyirilu thotum vichaaramaayu ninneyariyunnoo
netuveerppilum niranjunee thalirilam chootaayu
mazhavillu polu mannilu izhachernnithaa nammalu
anuraagamezhuvarnnamaayu iruvarilu ..
(kannum nattukaatthirikke ... )
orupole naam thulaamazha innu nanayunnoo
irulormmayilu thuzhanjithaa pulari thetunnoo
virahatthinaayullilu kanaloothitum neram
anuraagamenna ponkanam theliyume...