Film : എല്ലാം ശരിയാകും Lyrics : ബി കെ ഹരിനാരായണൻ Music : ഔസേപ്പച്ചൻ Singer : സിതാര കൃഷ്ണകുമാർ
Click Here To See Lyrics in Malayalam Font
ഇല പെയ്തു മൂടുമീ നാട്ടുമൺ പാതയിൽ
തണലായ് വരുന്നവൻ നീയേ..
കരളിന്റെ കടലാസ് പൊതിയിലെ ചിന്തകൾ
അറിയാതെ തൊട്ടവൻ നീയേ..
ഒരുമിച്ചു നാം നടക്കുന്നരാ നേരത്തു
ഒരുപാട്ട് കൂട്ടിനുണ്ടായിരുന്നു..
ഒരു വാക്ക് മിണ്ടാതെ മൗനമായ് എത്രയോ കവിത നാം കൈമാറിയില്ലേ..
അകലെ പിറക്കും പുലർകാല സൂര്യനായ് നിറയെ കിനാവ് കണ്ടില്ലേ..
നിറയെ കിനാവ് കണ്ടില്ലേ...
Ila peythu mootumee naattuman paathayil
thanalaayu varunnavan neeye..
Karalinte katalaasu pothiyile chinthakal
ariyaathe thottavan neeye..
Orumicchu naam natakkunnaraa neratthu
orupaattu koottinundaayirunnu..
Oru vaakku mindaathe maunamaayu ethrayo kavitha naam kymaariyille..
Akale pirakkum pularkaala sooryanaayu niraye kinaavu kandille..
Niraye kinaavu kandille...