പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പുപോലെ
പ്രണയത്തിൻ വസന്തമായ് നീ വന്നു...
ഇളവെയിൽ കാത്തുനിൽക്കും തളിരില പോലെ ഇന്ന്
സ്നേഹത്തിൻ ദൂതുമായ് നീ എന്നിൽ വന്നു...
കുളിർ നിലാവ് പോലെ.. വിരിഞ്ഞ പൂവ് പോലെ
കുളിർ നിലാവ് പോലെ.. വിരിഞ്ഞ പൂവ് പോലെ
ഇടം നെഞ്ചിൽ താളമായി വന്നു...
പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പുപോലെ
പ്രണയത്തിൻ വസന്തമായ് നീ വന്നു...
നിന്റെ സ്നേഹാർദ്രമാം ഹൃദയ താളങ്ങളിൽ
നിന്റെ ആത്മാവിൽ പൂവിട്ട വെൺതാരമേ...
നിന്റെ സ്നേഹാർദ്രമാം ഹൃദയ താളങ്ങളിൽ
നിന്റെ ആത്മാവിൽ പൂവിട്ട വെൺതാരമേ...
ആരും അറിയാതെ പറയാതെ..
ഹൃദയത്തിൽ ഒളിപ്പിച്ച പ്രണയം ..
ഇടം നെഞ്ചിൽ താളമായി വന്നു...
പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പുപോലെ
പ്രണയത്തിൻ വസന്തമായ് നീ വന്നു...
പ്രണയവർണ്ണങ്ങളിൽ നിന്റെ സ്വരതാളമായ്
കനിവിൻ പൂന്തെന്നലായ് എന്റെ അരികത്തു നീ
പ്രണയവർണ്ണങ്ങളിൽ നിന്റെ സ്വരതാളമായ്
കനിവിൻ പൂന്തെന്നലായ് എന്റെ അരികത്തു നീ
നിന്റെ മിഴിതന്നിൽ നിറയുന്ന
പ്രണയത്തിനായി മനം കൊതിച്ചു...
ഇളം കാറ്റിൽ കുളിർമഴ പോലെ...
പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പുപോലെ
പ്രണയത്തിൻ വസന്തമായ് നീ വന്നു...
ഇളവെയിൽ കാത്തുനിൽക്കും തളിരില പോലെ ഇന്ന്
സ്നേഹത്തിൻ ദൂതുമായ് നീ എന്നിൽ വന്നു...
കുളിർ നിലാവ് പോലെ.. വിരിഞ്ഞ പൂവ് പോലെ
കുളിർ നിലാവ് പോലെ.. വിരിഞ്ഞ പൂവ് പോലെ
ഇടം നെഞ്ചിൽ താളമായി വന്നു...