Film : എനിക്കു ഞാൻ സ്വന്തം Lyrics : ബിച്ചു തിരുമല Music : ശ്യാം Singer : എസ് പി ബാലസുബ്രമണ്യം
Click Here To See Lyrics in Malayalam Font
പറകൊട്ടിത്താളം തട്ടി
പരുവത്തില്‍ തുള്ളിത്തുള്ളി
അടിവെച്ചെന് മുന്നില്‍ വാ വാ
വാ വാ ആടി വാ
കുരുകുരുമച്ചം പെണ്ണല്ലേ
തെളുതെളെ മിന്നും പൊന്നല്ലേ
തളിരുടലെന്നും പഞ്ഞിപ്പൂവല്ലേ
നീയൊരു കേളിമഞ്ചം
സുമശര പൂജാബിംബം
മാനസസാരസ രാസരസാവേശം
ആടിയാടിയൊഴുകും മനോമഥന
രൂപഭാവലയമല്ലേ
ഈ നിശാലഹരി പൂവിരിയ്ക്കുമഴ-
കിന്റെ സോമലതയല്ലേ
(പറകൊട്ടിത്താളം..)
ഒരു ചുടുമുത്തം ചുണ്ടത്തും
തിരുമധുരം നിന് മാറത്തും
ഒരു തരിവെട്ടം കുഞ്ഞിക്കവിളത്തും
പത്തരമാറ്റിന് തങ്കം
രതിരസ ലീലാരംഗം
നീയൊരു മാദകമോദമതാമോദം
മാരകാകളികളാടി നില്ക്കുമനു-
രാഗകാവ്യ രതിശില്പം
കാമവാരിധി കടഞ്ഞെടുത്ത മധു-
കുംഭമീ മദനകല്പം
(പറകൊട്ടിത്താളം..)
Parakottitthaalam thatti
paruvatthilu thullitthulli
ativecchenu munnilu vaa vaa
vaa vaa aati vaa
kurukurumaccham pennalle
theluthele minnum ponnalle
thalirutalennum panjippoovalle
neeyoru kelimancham
sumashara poojaabimbam
maanasasaarasa raasarasaavesham
aatiyaatiyozhukum manomathana
roopabhaavalayamalle
ee nishaalahari pooviriykkumazha-
kinte somalathayalle
(parakottitthaalam..)
oru chutumuttham chundatthum
thirumadhuram ninu maaratthum
oru tharivettam kunjikkavilatthum
pattharamaattinu thankam
rathirasa leelaaramgam
neeyoru maadakamodamathaamodam
maarakaakalikalaati nilkkumanu-
raagakaavya rathishilpam
kaamavaaridhi katanjetuttha madhu-
kumbhamee madanakalpam
(parakottitthaalam..)