പലകുറി പറയുവാൻ മോഹിച്ചു
പരിഭവിച്ചോടി നീയൊളിച്ചു
പരിണയമോഹശരമെയ്തു
പരിചയായ് നിൻ മൗനം തടുത്തു
പലകുറി പറയുവാൻ മോഹിച്ചു
പരിഭവിച്ചോടി നീയൊളിച്ചു
നീലക്കരയിൽ കാറ്റിൽ നിഴലിന്
ഒരു മഴവിൽക്കുട ചൂടി
നിന്നനുരാഗം തീർത്തൊരു മോഹം
ഇന്നനുപല്ലവിയായി
ഒരു നേരമൂഞ്ഞാലാടാൻ
ഒരു മുല്ലപ്പൂ നുള്ളാൻ
ഒടുക്കം നീ വരുമെന്ന്
അടക്കം ചൊല്ലീ മോഹം
പലകുറി പറയുവാൻ മോഹിച്ചു
പരിഭവിച്ചോടി നീയൊളിച്ചു
ആ...
ചിങ്ങവും കന്നിയും കൊയ്ത്തും കഴിഞ്ഞ്
കന്നിനിലാവുമുറങ്ങി
തുലാവർഷമേഘങ്ങൾ പലവട്ടം കുളിരൂട്ടി
വൃശ്ചികപ്പന്തലൊരുങ്ങി
ഒരുപിടി കഥ ചൊല്ലാൻ
ഒരു മാത്ര പങ്കുവയ്ക്കാൻ
ഒടുക്കം നീ വരുമെന്ന്
അടക്കം ചൊല്ലീ മോഹം
പലകുറി പറയുവാൻ മോഹിച്ചു
പരിഭവിച്ചോടി നീയൊളിച്ചു
പരിണയമോഹശരമെയ്തു
പരിചയായ് നിൻ മൗനം തടുത്തു
പലകുറി പറയുവാൻ മോഹിച്ചു
പരിഭവിച്ചോടി നീയൊളിച്ചു