Film : വെള്ളാരം കുന്നിലെ വെള്ളിമീനുകൾ Lyrics : സുഗുണൻ ചൂർണ്ണിക്കര Music : രാജീവ് ശിവ Singer : വിധു പ്രതാപ്
Click Here To See Lyrics in Malayalam Font
മഴമുകിലാൽ നിറയും മനസ്സിൻ
മിഴി നിറയും ഒരു നീർക്കിളിയായ്
മൊഴിയിടറുന്നോ ഓർമ്മകളാൽ
അലിയുന്നുവോ ഒരു മൗനമായ്...
പ്രാണനിലേതോ വേദനയോടെ
ഉരുകുന്നുവോ മൂകതീരം
രാവുകളീറൻ ലഹരിയിലാടും
ചിറകണിയും ശലഭങ്ങൾ
ഇനി വരുമോ ഒരു സ്വപ്നമായെൻ
ജീവനിൽ പൂവിടും മധു നന്ദനം.
(മഴമുകി ലാൽ നിറയും..)
താരകളോരോ ജപമണിമാല്യം
കോർത്തിരിക്കും രാവിനോരം
പാഴ് ശ്രുതിയാലെൻ ജീവിതമാകെ
തേങ്ങലുമായ് അലയുമ്പോൾ
ഒരു മഴയായ് പൊഴിഞ്ഞീടുമോയെൻ
നോവിതിൽ സാന്ത്വന തൂമരന്ദം
(മഴമുകിലാൽ നിറയും..)
Mazhamukilaal nirayum manasin
mizhi nirayum oru neerkkiliyaayu
mozhiyitarunno ormmakalaal
aliyunnuvo oru maunamaayu...
Praananiletho vedanayote
urukunnuvo mookatheeram
raavukaleeran lahariyilaatum
chirakaniyum shalabhangal
ini varumo oru svapnamaayen
jeevanil poovitum madhu nandanam.
(mazhamuki laal nirayum..)
thaarakaloro japamanimaalyam
kortthirikkum raavinoram
paazhu shruthiyaalen jeevithamaake
thengalumaayu alayumpol
oru mazhayaayu pozhinjeetumoyen
novithil saanthuvana thoomarandam
(mazhamukilaal nirayum..)