എവിടെയാ വാഗ്ദത്ത ഭൂമി
എവിടെയാ സൗവർണ്ണഭൂമി
ഇവിടെയീ മരുഭൂവിൽ നിന്നിവർ ചോദിപ്പൂ
എവിടെ എവിടെയാ സ്വപ്നഭൂമി
നിലവിളിച്ചൊരു കുറി കൂടിപ്പകൽക്കിളി
ചിറകടിച്ചെങ്ങോ മറഞ്ഞു
ചൂടുകാറ്റൊരജ്ഞാത ശത്രുവിൻ സേന പോൽ
ചുഴലവുമാർത്തലയ്ക്കുന്നു
കൊടിയ തമസ്സിന്റെ കൂടാരത്തിൽ യുദ്ധ
ത്തടവുകാരായ് ഞങ്ങൾ നില്പൂ (എവിടെയാ...)
തളരും പദങ്ങളിൽ
തപ്തമാമാത്മാവിൽ
തരളമാം കൺകളിലെല്ലാം
വിടരാത്ത സ്വപ്നങ്ങൾ പാടാത്ത ഗാനങ്ങൾ
മൃതിയുടെ ചിംബനമേൽക്കേ
ഇനിയൊരുഷസ്സിന്റെ തേരൊലി കേൾക്കുവാൻ
ഇവരിതാ കാതോർത്തു നില്പൂ (എവിടെയാ...)
ഘനമൂകരാത്രി തന്നിന്ദ്രനീലാഭമാം
മണിയറ തൻ ചില്ലുവാതിൽ
മുകളിലടഞ്ഞു കിടക്കുന്നു പിന്നെയും
മുകുളിതമാകുന്നു ബോധം
ഒരു നിശാഗന്ധിയായ് വിരിയുന്നു പിന്നെയും
ഒരു സ്വപ്നം വാഗ്ദത്ത ഭൂമി (എവിടെയാ...)
------------------------------------------------------------