Film : യുദ്ധകാണ്ഡം Lyrics : ഒ എൻ വി കുറുപ്പ് Music : കെ രാഘവൻ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
ഋതുരാജരഥത്തിൽ സഖി നീ
വരുവാൻ വൈകുവതെന്തേ
ഹൃദയത്തിൻ മധുശാലയിലെ
ശരറാന്തലുകൾ കൊളുത്തീ
മധുപാത്രം നിറയുകയായീ
വിപഞ്ചികൾ പാടുകയായീ (ഋതുരാജ...)
ചന്ദനവീഥികളിൽ കുളിർ
ചന്ദ്രിക പട്ടു വിരിച്ചു
ചഞ്ചലമലർമിഴികൾ തുറന്നൂ
ചമ്പകതരു കന്യകകൾ
സുന്ദരമാമൊരു സ്വപ്നം പോലെൻ
മന്ദിരമാകെയൊരുങ്ങീ
നിന്നരമന തേടുകയാണി
ന്നെൻ മനമാമരയന്നം (ഋതുരാജ...)
കങ്കണമണിനാദത്തോടെ
കമ്പിതഗാത്രത്തോടെ
കണ്മണി ഈ രാത്രിയിൽ നീയേ
തങ്കണ സീമയിൽ നില്പൂ
സുസ്മിത മധുരാധര മാതള
പുഷ്പദലങ്ങൾ വിടർത്തി
നിദ്രയിൽ ഞാൻ ചാർത്തും ചുംബന
മുദ്രകൾ നീയറിയാതെ (ഋതുരാജ...)
Ruthuraajarathatthil sakhi nee
varuvaan vykuvathenthe
hrudayatthin madhushaalayile
shararaanthalukal kolutthee
madhupaathram nirayukayaayee
vipanchikal paatukayaayee (ruthuraaja...)
chandanaveethikalil kulir
chandrika pattu viricchu
chanchalamalarmizhikal thurannoo
champakatharu kanyakakal
sundaramaamoru svapnam polen
mandiramaakeyorungee
ninnaramana thetukayaani
nnen manamaamarayannam (ruthuraaja...)
kankanamaninaadatthote
kampithagaathratthote
kanmani ee raathriyil neeye
thankana seemayil nilpoo
susmitha madhuraadhara maathala
pushpadalangal vitartthi
nidrayil njaan chaartthum chumbana
mudrakal neeyariyaathe (ruthuraaja...)