Film : രാജപരമ്പര Lyrics : ഭരണിക്കാവ് ശിവകുമാർ Music : ഡോ ബാലകൃഷ്ണൻ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
പ്രപഞ്ച പദ്മദലങ്ങള്‍ വിടര്‍ത്തി
പ്രഭാത ദീപജ്വാല പരത്തി
ഇവിടെ ജനിച്ചു വളര്‍ന്നൊരു കാലമേ
ഇതിഹാസത്തിന് ശംഖു മുഴക്കൂ
ഇതിഹാസത്തിന് ശംഖു മുഴക്കൂ
പ്രണവമന്ത്ര പൊരുളാം കര്‍മ്മ-
പ്രണാമഗീത തുകിലുണരുമ്പോള്
ഇവിടെ പുതിയൊരു ശ്രീസുദര്‍ശന-
ദ്യുതിയുണരില്ലേ മനസ്സുയരില്ലേ
പറയൂ കാലമേ നിന്റെ മറുപടി
പ്രപഞ്ചം കാതോര്‍ത്തു നില്ക്കുന്നു
(പ്രപഞ്ച പദ്മദലങ്ങള്‍..)
അദ്ധ്വാന വേര്‍പ്പണി മുത്തുകള്‍ തീര്‍ക്കും
ആയിരം നളന്ദകള്‍ ഉണര്ന്നുയരുമ്പോള്
ഇവിടെയുദിക്കും ക്ഷീരപഥത്തിലെ
തമസ്സകലില്ലേ കരള്‍ വിടരില്ലേ
പറയൂ കാലമേ നിന്റെ മറുപടി
പ്രകൃതി കാതോര്‍ത്തു നില്ക്കുന്നു
(പ്രപഞ്ച പദ്മദലങ്ങള്‍..)
Prapancha padmadalangalu vitartthi
prabhaatha deepajvaala paratthi
ivite janicchu valarnnoru kaalame
ithihaasatthinu shamkhu muzhakkoo
ithihaasatthinu shamkhu muzhakkoo
pranavamanthura porulaam karmma-
pranaamageetha thukilunarumpolu
ivite puthiyoru shreesudarshana-
dyuthiyunarille manasuyarille
parayoo kaalame ninte marupati
prapancham kaathortthu nilkkunnu
(prapancha padmadalangalu..)
addhvaana verppani mutthukalu theerkkum
aayiram nalandakalu unarnnuyarumpolu
iviteyudikkum ksheerapathatthile
thamasakalille karalu vitarille
parayoo kaalame ninte marupati
prakruthi kaathortthu nilkkunnu
(prapancha padmadalangalu..)