Film : രാജപരമ്പര Lyrics : അപ്പൻ തച്ചേത്ത് Music : എ ടി ഉമ്മർ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
ദേവീ... നിൻ ചിരിയിൽ
കുളിരോ പാലൊളിയോ...
അനുദിനമനുദിനം എന്നിൽ നിറയും
ആരാധന മധുരാഗം നീ...
മനസ്സിലെ തുളസീതീർത്ഥക്കരയിൽ
തപസ്സിരുന്നൊരെൻ മോഹം..
നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ..
നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ..
ചിത്രവർണ്ണാംഗിത ശ്രീകോവിലിൽ ഞാൻ
നിത്യസിംഹാസനം നിനക്കായ് തീർത്തു..
സ്നേഹോപാസനാ മന്ത്രവുമോതി..
സ്നേഹമയീ ഞാൻ കാത്തിരിപ്പൂ..
.
Devee... Nin chiriyil
kuliro paaloliyo...
Anudinamanudinam ennil nirayum
aaraadhana madhuraagam nee...
Manasile thulaseetheerththakkarayil
thapasirunnoren moham..
Nin divyanoopura dhvaniyilunarnnoo..
Nirmmala raagaardrabhaavamaayu theernnoo..
Chithravarnnaamgitha shreekovilil njaan
nithyasimhaasanam ninakkaayu theertthu..
Snehopaasanaa manthuravumothi..
Snehamayee njaan kaatthirippoo..