Film : ഹരിശ്ചന്ദ്ര Lyrics : തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ Music : ബ്രദർ ലക്ഷ്മൺ Singer : പി ലീല
Click Here To See Lyrics in Malayalam Font
വാ വാ മകനേ വാരിജനയനാ
വന്‍ചതി ചെയ്യാന്‍ കരുതാതേ
അമ്മയ്ക്കിനിമേല് ആരൊരു തുണയെടാ
പൊന്മകനേ നീ പോകാതെ
കുരുടനു കയ്യില്‍ വടിപോലല്ലോ
കൊണ്ടുനടന്നേന് സുതനേ നിന്നെ
എന്നിരുള്‍ മാറ്റാന്‍ ഈശ്വരന് നല്കിയ
പുണ്യവിളക്കേ പൊലിയാതേ
ഇച്ചെറുചുണ്ടിലൊരുമ്മ പകരാന്‍
ഇക്കാലടിയെന് മാറില്പ്പതിയാന്
മകനേ നിന്നെയൊരുകുറി കാണാന്‍
മാസം പത്തു ചുമന്നേനല്ലോ
പലകളി കാട്ടി പൈമ്പാലൂട്ടി
പകലും രാവും താരാട്ടി
പ്രാണന് നല്കി വളര്ത്തിയതയ്യോ
പാമ്പു കടിച്ചു മരിപ്പാനോ
ഏകാന്തതയില്‍ തുണയായല്ലോ
ഏകിയെനിക്കായ് നാഥന് നിന്നെ
എവിടെപ്പൊന്മകനെന്നിനി വരവേന്
എന്തുര ചെയ്വേന്‍ മകനേ മകനേ . . . .
Will Update Soon