വെള്ളാമ്പല്‍ പൊയ്കയില്‍ നീരാടാന്‍ വന്ന
വെള്ളിനിലാവിന്റെ ദേവത പോലെ
കള്ളി നീയന്നെന്റെ ചാരേയണഞ്ഞൂ
വെള്ളാമ്പല്‍ പൊയ്കയില്‍ നീരാടാന്‍ വന്ന
തൂമലര്ത്താലമൊന്നെന് കരള്‍ക്കാമ്പില്‍
പൂവിടുമാറു നീ ഓമനേ പാടി
പാടിത്തളര്‍ന്നപ്പോൾ ഈ മടിയില്‍ നീ
നാണിച്ചു നാണിച്ചു വീണുമയങ്ങി
വെള്ളാമ്പല്‍ പൊയ്കയില്‍ നീരാടാന്‍ വന്ന
ആ നല്ലനാളിന്റെ കരളില്‍ പകര്‍ന്ന
രോമാഞ്ചം ഇപ്പോഴും മാഞ്ഞുപോയില്ല
ഓമല് സ്മരണകള്‍ മാറത്തു ചാര്‍ത്തിയ
താമരമാലകള്‍ വാടിയതില്ല
വെള്ളാമ്പല്‍ പൊയ്കയില്‍ നീരാടാന്‍ വന്ന
കോരിത്തരിക്കും നിലാവിന്റെ മാറില്‍
പാതിരാപ്പൂക്കള്‍ മയങ്ങുമീ രാവില്‍
കാത്തിരിക്കുന്നു ഞാന്‍ പോരു നീ തങ്കം
കാൽത്തളപോലുമറിയാതെ തങ്കം
വെള്ളാമ്പല്‍ പൊയ്കയില്‍ നീരാടാന്‍ വന്ന
വെള്ളിനിലാവിന്റെ ദേവത പോലെ
കള്ളി നീയന്നെന്റെ ചാരേയണഞ്ഞൂ
വെള്ളാമ്പല്‍ പൊയ്കയില്‍ നീരാടാന്‍ വന്ന