Film : ജയില്‍പ്പുള്ളി Lyrics : തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ Music : ബ്രദർ ലക്ഷ്മൺ Singer : പി ലീല
Click Here To See Lyrics in Malayalam Font
നമസ്തേ കൈരളീ...
നടനഗാന കേളീ കൈരളീ
നമസ്തേ കൈരളീ (2)
തുഞ്ചൻ പൈങ്കിളി പാടീ
കുഞ്ചൻ തന്മയിലാടീ (2)
അൻപിൽ വീണക്കമ്പി മുറുക്കിയ
തമ്പി പദം പാടും ദേവീ
(നമസ്തേ കൈരളീ.......)
തൂലികയും തൂമ്പായും കയ്യിൽ
തുല്ല്യമിയന്നു കരവാളും(2)
പരദേശികളെ അകറ്റാനാദ്യം (2)
പടക്കിറങ്ങീ മലയാളം
പഴശ്ശി വേലുത്തമ്പികളടരിൽ
പ്രാണൻ നൽകീ പതറാതേ
പാലിച്ചരുളിയ പാവനചരിതേ
ഭാരതീ പരദേവതേ
(നമസ്തേ കൈരളീ.......)
കലകൾ വിളങ്ങും കളരികളും
കരളുകൾ കവരും കഥകളിയും (2)
കൈകോർത്തഴകിൽ കളിയാടും
കമലപൂമകളേ ദേവി
(നമസ്തേ കൈരളീ......)
Namasthe kyralee...
Natanagaana kelee kyralee
namasthe kyralee (2)
thunchan pynkili paatee
kunchan thanmayilaatee (2)
anpil veenakkampi murukkiya
thampi padam paatum devee
(namasthe kyralee.......)
thoolikayum thoompaayum kayyil
thulluyamiyannu karavaalum(2)
paradeshikale akattaanaadyam (2)
patakkirangee malayaalam
pazhashi velutthampikalataril
praanan nalkee patharaathe
paaliccharuliya paavanacharithe
bhaarathee paradevathe
(namasthe kyralee.......)
kalakal vilangum kalarikalum
karalukal kavarum kathakaliyum (2)
kykortthazhakil kaliyaatum
kamalapoomakale devi
(namasthe kyralee......)