Movie:Anveshanam (2020), Movie Director:Prasobh Vijayan, Lyrics:Joe Paul, Music:Jakes Bejoy, Singers:Jakes Bejoy, Sooraj Santhosh,
Click Here To See Lyrics in Malayalam Font
ഇളം പൂവേ നീയാണെൻ ലോകം
വാടിവീഴാതുള്ളിൽ നീയാണാവോളം
ഓരോ നാളും നിന്നേ വേനൽ നുള്ളാതെ
അച്ഛൻ തണലായ് നിന്നില്ലേ
പതിയേ നീയോ വളര് കണ്ണിൽ നീ വളര്
തോളിലേറെ മെല്ലേ മടിയിൽ നിന്നുയിര്
ദൂരെയേതോ വഴികൾ തെളിയാതാവുമ്പോൾ
അച്ഛൻ മിഴിയായി വന്നില്ലേ
വെയിലെന്നില്ലാ മഴയെന്നില്ലാ
ഉയിരായ് നീളും വിരലായ് എല്ലാം
കാൽ മുള്ളിൽ കൊണ്ടാലും
കുഞ്ഞുള്ളം നൊന്താലും അച്ഛൻ കരയാനുണ്ടല്ലേ
കണ്മണീ നീ വാഴും ലോകം കാണേണം
കുഞ്ഞു കാര്യം പോലും അറിവായ് മാറണം
തോൽവിയൊരോന്നേകും തീരാ പാഠങ്ങൾ
അച്ഛൻ പറയാം കേൾക്കില്ലേ
എവിടെയോ സ്വപ്നങ്ങൾ തേടിപ്പോയാലും
പൈതലായ് നീ എന്നിൽ തിരികെ പോരേണം
കാണുവോളം നെഞ്ചിൽ തീയാണെപ്പോഴും
അച്ഛൻ പറയാതോർക്കില്ലേ
വെയിലെന്നില്ലാ മഴയെന്നില്ലാ
ഉയിരായ് നീളും വിരലായ് എല്ലാം
കാൽ മുള്ളിൽ കൊണ്ടാലും
കുഞ്ഞുള്ളം നൊന്താലും അച്ഛൻ കരയാനുണ്ടല്ലേ
വാനോരം വാഴാനാ വീഴാതോരോ നാളും
പാറിപ്പോവേണം താഴെയാണെന്നോർമ്മ വേണം
വാഴും കാണും നേരിടും
ഏതോ ദൂരത്തോളം
കാലം പിന്നിൽ വീഴുമ്പോഴും കാറും കോളും
മൂടുമ്പോഴും നാമൊന്നായ് നിന്നാലേ
നോവേതും വന്നാലും ഒരേ കരുത്തോടെ
നേരിടാം എന്നും
Ilam poove neeyaanen lokam
vaadi veezhaathullil neeyaanovolam
oro naalum ninne venal nullaathe
achan thanalay ninnille
pathiye neeyo valaru kannil nee valaru
tholilere melle madiyil ninnuyiru
dooreyetho vazhikal theliyaathaavumbol
achan mizhiyaayi vannille
veyilennillaa mazhayennillaa
uyiraay neelum viralaay ellaam
kaal mullil kondaalum
kunjullam nonthaalum achan karayaanundalle
Kanmanee nee vaazhum lokam kaanenam
kunju kaaryam polum arivaay maaranam
tholviyoronnekum theeraa paadangal
achan parayaam kelkkille
evideyo swapnangal thedippoyaalu,
paithalaay nee ennil thirike porenam
kaanuvolam nenchil theeyaaneppozhum
achan parayaathorkkille
veyilennillaa mazhayennillaa
uyiraay neelum viralaay ellaam
kaal mullil kondaalum
kunjullam nonthaalum achan karayaanundalle
vaanoram vaazhaanaa veezhaathoro naalum
paarippovenam thaazheyaanennormma venam
vaazhum kaanum neridum
etho dooratholam
Kaalam pinnil veezhumpozhum kaarum kolum
moodumbozhum naamonnaay ninnaale
novethum vannaalum ore karuthode
neridaam ennum