അന്നാദ്യമായി കണ്ട നാൾ
ആദ്യാനുരാഗങ്ങളോ
അനുരാഗ സംഗീതമായി
മഴനീർത്തുള്ളികളായി
കാറ്റിൻ തൂവലുകൾ
മഴവില്ലിൻ കിനാത്തോണിയിൽ
പൂവിനിതളുകളിൽ കാണും
വർണ്ണത്തുള്ളികളിൽ
നീലാകാശമേലാപ്പുകൾ
ഏതോ വഴിത്താരയിൽ
ഏതോ വഴിത്താരയിൽ
അന്നാദ്യമായി കണ്ട നാൾ
അന്നാദ്യമായി കണ്ട നാൾ
ആദ്യാനുരാഗങ്ങളോ
ആദ്യാനുരാഗങ്ങളോ
അനുരാഗ സംഗീതമായി
ഏതോ മായാജാലം പോലെ നീ
മായാച്ചെപ്പിൽ മുത്തായി മാറും ഞാൻ
ഉള്ളിന്നുള്ളിൽ കുളിരായി പെയ്തു നീ
ഉള്ളം തുള്ളും സ്വപ്നം കണ്ടു ഞാൻ
കാറ്റിനോടും കടലിനോടും
നിങ്ങളിന്നും ചൊന്നതെന്തേ
പൂവിനോടീ തുമ്പി പാടും
പൂന്തേൻ പാട്ടുകളോ
കാറ്റിനോടും കടലിനോടും
നിങ്ങളിന്നും ചൊന്നതെന്തേ
പൂവിനോടീ തുമ്പി പാടും
പൂന്തേൻ പാട്ടുകളോ
ഇടനെഞ്ചിൻ തുടിപ്പാണു നീ
ഇനിയെന്നും നിനക്കാണു ഞാൻ
ഏതോ വഴിത്താരയിൽ
അന്നാദ്യമായി കണ്ട നാൾ
ആദ്യാനുരാഗങ്ങളോ
അനുരാഗ സംഗീതമായി
മഴനീർത്തുള്ളികളായി
കാറ്റിൻ തൂവലുകൾ
മഴവില്ലിൻ കിനാത്തോണിയിൽ
പൂവിനിതളുകളിൽ കാണും
വർണ്ണത്തുള്ളികളിൽ
നീലാകാശമേലാപ്പുകൾ
ഏതോ വഴിത്താരയിൽ
ഏതോ വഴിത്താരയിൽ
അന്നാദ്യമായി കണ്ട നാൾ
അന്നാദ്യമായി കണ്ട നാൾ
ആദ്യാനുരാഗങ്ങളോ
ആദ്യാനുരാഗങ്ങളോ
അനുരാഗ സംഗീതമായി
അനുരാഗ സംഗീതമായി
LYRICS IN ENGLISH