കാനന ശലഭമുണർന്നെഴുനേൽക്കുന്നു
ഈറൻ മാറും ഓമൽ തളിരില മേലേ
കാനന ശലഭമുണർന്നെഴുനേൽക്കുന്നു
ഋതുപരിലാളനമേൽക്കുന്നു ഞാനും
ഇതേതോ ഇതേതോ കിനാവോ
ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു
പേരിടാനായ് പൂക്കളാകെ നിരന്നപോൽ
ആദ്യമായ് നിലാവുണരും പോലെ
കാറ്റുമൂളും പാട്ടിലേതോ സ്വരങ്ങളെ
മൂകമീ മുളംകുഴലറിവതുപോലെ
വഴിയാത്രയിൽ ഒരു മാത്രയിൽ
വെളിവാകയായ് സകലം
കാടിൻ ഗന്ധം വാരിച്ചൂടി മേലാകെ
ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു
ഞാറ്റുവേല താമസിക്കും കുടീരമോ
മാമലയ്ക്കു മേലേ കാണ്മൂ ദൂരേ
ആദ്യമായി വന്നുദിക്കും നിലാവിനെ
കൈകൾ നീട്ടി പാലകൾ തൊടുന്ന പോലെ
ഒരു മൈനയായ് ഒരു പൊന്മയായ്
ചിറകാർന്നുവോ ഹൃദയം
കാടിൻ താളം കാലിൽ ചുറ്റി താലോലം
ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു
ഋതുപരിലാളനമേൽക്കുന്നു ഞാനും
ഇതേതോ ഇതേതോ കിനാവോ
ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു
LYRICS IN ENGLISH