തെനകൊയ്യണ മാർകഴി മാസം
വെറവായടി പൂമിഴിയാളെ
തുടികൊട്ടിയ കാവടി വേഗം
തിരി നീട്ടണ നെഞ്ചകമാകെ
മുടി ചോർത്തണ പെണ്ണിനെ
ഇവളൊരു മിന്നണ പൂവല്ലേ
കനവൊത്തിരി കണ്ടു കൊതിക്കും
മാരി ഇവളല്ലേ...(തേനകൊയ്യണ)
പെണ്ണിന്റെ നെഞ്ചിലും പാട്ടുമുണ്ടേ കന്നിനിലാവൊത്ത ചേലുമുണ്ടേ
കണ്ണാളെ നിൻ വഴി കണ്ണു നോക്കി ചിമ്മാതെ കാക്കണ് വെട്ടമുണ്ടേ ..
കരിമനമോ ഇടറാതെ
കട സിലയോ കൂട്ടില്ലേ
കനലെരിയും വേദനയിൽ
കളിനീരോ അവനല്ലേ..(തെനകൊയ്യണ)
പെണ്ണിന് കാൽത്തള ചങ്ങലയായി പൊലിയാലെ കൂട്ടി മെനഞ്ഞു വച്ചു മിണ്ടാതെ മിണ്ടണ സ്വപ്നമെല്ലാം
കണ്ണീരിൻ കൂട്ടിലടച്ചുവച്ചു...
ഇനി ഇവളോ നിലമാകെ
കന്നി വെയിലായി മാറണോ
അയൽ ഉയറും വാനത്തിൽ
ഒരു കിളിയായി പാറണോ..
(തെനകൊയ്യണ)
Thenakoyyana maarkazhi maasam
veravaayati poomizhiyaale
thutikottiya kaavati vegam
thiri neettana nenchakamaake
muti chortthana pennine
ivaloru minnana poovalle
kanavotthiri kandu kothikkum
maari ivalalle...(thenakoyyana)
penninte nenchilum paattumunde kanninilaavottha chelumunde
kannaale nin vazhi kannu nokki chimmaathe kaakkanu vettamunde ..
Karimanamo itaraathe
kata silayo koottille
kanaleriyum vedanayil
kalineero avanalle..(thenakoyyana)
penninu kaaltthala changalayaayi poliyaale kootti menanju vacchu mindaathe mindana svapnamellaam
kanneerin koottilatacchuvacchu...
Ini ivalo nilamaake
kanni veyilaayi maarano
ayal uyarum vaanatthil
oru kiliyaayi paarano..
(thenakoyyana)