മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ...
കണ്ണീർക്കയത്തിന്നക്കരെയോരത്ത്
ദൂരേയ്ക്കു ദൂരെ അമ്പിളിക്കൊമ്പത്ത്
പൊൻതൂവൽ ചേലുണരാൻ...
പൊൻതൂവൽ ചേലുണരാൻ കൂടെ പോരുന്നോ
(മിണ്ടാത്തതെന്തേ)
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലേയ്ക്കു നീ വരുന്നുവോ
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലേയ്ക്കിറങ്ങുമെങ്കിൽ
പൊന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ
മഞ്ഞില വീശി വീശിയുറക്കാനാളുണ്ടേ
(മിണ്ടാത്തതെന്തേ)
താരണിമേടയിൽ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണു നീ
താരണിമേടയിൽ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണ്
പൂക്കിലമെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ
ഇത്തിരിക്കൂട്ടിൽ പൂപ്പട കൂട്ടാനാളുണ്ടേ
(മിണ്ടാത്തതെന്തേ)
thenoliyo thengalo...
Kanneerkkayatthinnakkareyoratthu
dooreykku doore ampilikkompatthu
ponthooval chelunaraan...
Ponthooval chelunaraan koote porunno
(mindaatthathenthe)
maayikaraavin manimukil manchalil
vinnin maarileykku nee varunnuvo
maayikaraavin manimukil manchalil
vinnin maarileykkirangumenkil
ponnotakkuzhaloothiyunartthaanaalunde
manjila veeshi veeshiyurakkaanaalunde
(mindaatthathenthe)
thaaranimetayil niramizhi naalamaayu
iniyum maranju nilppathenthinaanu nee
thaaranimetayil niramizhi naalamaayu
iniyum maranju nilppathenthinaanu
pookkilameyyinu thaamaranoolinte koottunde
itthirikkoottil pooppata koottaanaalunde