ഈ കാണാപ്പൊന്നും തേടി ദൂരെ ദൂരെ പോകുമ്പോൾ
മേലെ താരം ചിന്നി മെല്ലെ മെല്ലെ വന്നപ്പോൾ
ആരും കാണാത്താരം നീളെ വന്നി മാണിക്യം
ആഴിമാരാ നിന്റേതാണി ഓമൽ സമ്മാനം
മെയ് മൂടാനനെന്തും നീന്താനെത്തും മോഡേണ്‍ പിള്ളേരെ
കണ്ണേറും കൊണ്ടേ റാകിപ്പായും കൗമാരക്കാരെ
ഈ ബീച്ചിൽ മെയ്യിൽ പായും നാടൻ സായിപ്പന്മാരെ
ഈ ആനന്ദം കൊണ്ടാടാൻ വേഗം പോരു മാളോരെ
ഒയ് തിത്തെയ് തിത്തെയ് തകതെയ് താളം തുള്ളുമ്പോൾ
നീ താന്തോന്നിയായ് മനസ്സേ ചൂളം കുത്തൂല്ലേ (2)
ഈ തീരത്തിനും ചന്തം എൻ സ്വപ്നത്തിനും ചന്തം
ആഘോഷത്തിൽ ചേരുന്നേ ഫെന്നിൻ സുഗന്ധം (2)
പതഞ്ഞു പൊങ്ങുമി നിറഞ്ഞ വേളയിൽ
മുഷിഞ്ഞൊരിന്നലെ മാഞ്ഞിടുന്നേ
പൊഴിഞ്ഞു പോയൊരാ ദിനങ്ങളങ്ങനെ
പറന്നു പോകുവാനാകുമെന്നോ
എല്ലാമെല്ലാം ഇനിയും കൈനീട്ടും നേരം
വാ ചുമ്മാ ചുമ്മാ മുഴുകാൻ ഇല്ലേ ഉല്ലാസം (2) (കാണാപ്പൊന്നും)
ഈ സന്തോഷത്തിൻ ചിത്തം നൽകുന്നേ ഓരോ മുത്തം
ഈറൻ കാറ്റേ നീയിന്നെൻ മാറിൽ തൊടുമ്പോൾ (2)
വരുന്ന നാളുകൾ തെളിഞ്ഞു കാണുവാൻ
കൊതിച്ചു പോകുമീ നമ്മളെല്ലാം
വിരിഞ്ഞ പൂവിലായ് കിനിഞ്ഞ തേനിലായ്
തപസ്സു ചെയ്യുമി ജന്മമെല്ലാം
തിങ്കൾ വന്നാൽ മെഴുകും പഞ്ചാരമണ്ണിൽ
കുഞ്ഞോളം പോൽ ഒഴുകാം കിന്നാരം ചൊല്ലി (2) (കാണാപ്പൊന്നും)
Ee kaanaapponnum theti doore doore pokumpol
mele thaaram chinni melle melle vannappol
aarum kaanaatthaaram neele vanni maanikyam
aazhimaaraa nintethaani omal sammaanam
meyu mootaananenthum neenthaanetthum modenu pillere
kannerum konde raakippaayum kaumaarakkaare
ee beecchil meyyil paayum naatan saayippanmaare
ee aanandam kondaataan vegam poru maalore
oyu thittheyu thittheyu thakatheyu thaalam thullumpol
nee thaanthonniyaayu manase choolam kutthoolle (2)
ee theeratthinum chantham en svapnatthinum chantham
aaghoshatthil cherunne phennin sugandham (2)
pathanju pongumi niranja velayil
mushinjorinnale maanjitunne
pozhinju poyoraa dinangalangane
parannu pokuvaanaakumenno
ellaamellaam iniyum kyneettum neram
vaa chummaa chummaa muzhukaan ille ullaasam (2) (kaanaapponnum)
ee santhoshatthin chittham nalkunne oro muttham
eeran kaatte neeyinnen maaril thotumpol (2)
varunna naalukal thelinju kaanuvaan
kothicchu pokumee nammalellaam
virinja poovilaayu kininja thenilaayu
thapasu cheyyumi janmamellaam
thinkal vannaal mezhukum panchaaramannil
kunjolam pol ozhukaam kinnaaram cholli (2) (kaanaapponnum)