ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും
കല്ല്യാലിലെ പൂവരശിൽ പോന്നോണ്ടൊരൂയലിട്ടു
അവരൊന്നിച്ചേ കേറി വെറുതെ എന്തോ പാടി
ഞൊടിയിലയ്യയ്യോ വിമാനം പോലെ
ഊഞ്ഞാലങ്ങുയരുകയായി ....
ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും
പള്ള്യാലിലെ പൂവരശിൽ പോന്നോണ്ടൊരൂയലിട്ടു
പവിഴമേഘങ്ങളിലോരോന്നിലായ്
ചിറകു വീശുന്ന മാലാഖമാർ ..
ഒന്നാ മുയലിൻ നേർ ചെവിയിൽ
വിരൽ തൊട്ടപ്പോ ഞെട്ടിപ്പോയി
മിന്നണ ഇരുകാതും അഴകായ്
ചെറുനക്ഷത്രങ്ങളായ് മാറി ....
മുകിലിൻ കട്ടിക്കരിമെയ്യാകെ
കനകമിന്നല് പോലായി
പതിയെ വെച്ചടി വെച്ചടി മുന്നോട്ട് മുന്നോട്ട്
പൊന്നൂഞ്ഞാലാടിപ്പോയി ...
ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും
പള്ള്യാലിലെ പൂവരശിൽ പോന്നോണ്ടൊരൂയലിട്ടു
ഉയരെ ആകാശക്കോലായയിൽ
നിലാവു ചൂടുന്ന പൂന്തിങ്കളേ
ആരും അറിയാതെ മുയലോ
ഇരുകൈയ്യും നീട്ടി കൊട്ടിലാക്കി
വിണ്ണിലെ നിറസൂര്യൻ മുയലിൻ
ചെല്ലപ്പാട്ടും കേട്ട് കൂടെപ്പോന്നേ
കറങ്ങി ചുറ്റിച്ചുറ്റി ഊഞ്ഞാല്
ഇറങ്ങി മണ്ണില്‍ വന്നല്ലോ ...
ഉദയ സൂര്യനും ചന്ദ്രനും പള്ള്യാലിൽ
താഴത്തെ ഭൂമിക്കോ സ്വന്തമായി
ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും
കല്ല്യാലിലെ പൂവരശിൽ പോന്നോണ്ടൊരൂയലിട്ടു
അവരൊന്നിച്ചേ കേറി വെറുതെ എന്തോ പാടി
ഞൊടിയിലയ്യയ്യോ വിമാനം പോലെ
ഊഞ്ഞാലങ്ങുയരുകയായി ....
ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും
പള്ള്യാലിലെ പൂവരശിൽ പോന്നോണ്ടൊരൂയലിട്ടു
kallyaalile poovarashil ponnondorooyalittu
avaronnicche keri veruthe entho paati
njotiyilayyayyo vimaanam pole
oonjaalanguyarukayaayi ....
Chinkaariyaam poonkuyilum changaathiyaam muyalum
pallyaalile poovarashil ponnondorooyalittu
pavizhameghangaliloronnilaayu
chiraku veeshunna maalaakhamaar ..
Onnaa muyalin ner cheviyil
viral thottappo njettippoyi
minnana irukaathum azhakaayu
cherunakshathrangalaayu maari ....
Mukilin kattikkarimeyyaake
kanakaminnalu polaayi
pathiye vecchati vecchati munnottu munnottu
ponnoonjaalaatippoyi ...
Chinkaariyaam poonkuyilum changaathiyaam muyalum
pallyaalile poovarashil ponnondorooyalittu
uyare aakaashakkolaayayil
nilaavu chootunna poonthinkale
aarum ariyaathe muyalo
irukyyyum neetti kottilaakki
vinnile nirasooryan muyalin
chellappaattum kettu kootepponne
karangi chuttichchutti oonjaalu
irangi mannilu vannallo ...
Udaya sooryanum chandranum pallyaalil
thaazhatthe bhoomikko svanthamaayi
chinkaariyaam poonkuyilum changaathiyaam muyalum