വരിനെൽവരമ്പിൽ ചായും നേരം..
കാതിൽ നിറയും നിൻ നാദം..
കായൽ പടവിൽ ചേരും നേരം
കനവിൽ നിറയും നിൻ രൂപം
വെൺ ചിറകുകളിൽ വിൺ പനിമതിയായ്
എന്നരികിൽ വരൂ നീയും...
ദൂരെ....
മുടിയിഴകൾ കോതും കുളിരണിയും കാറ്റായ്
ജനലഴിതൻ ചാരെ തിരയുന്നു ഞാൻ...
മഴ പൊഴിയും നേരത്തീ ഇടവഴിയിൽ നീളെ
ഒരു കുടയായ് തീരാം നിൻ കൂടെ ഞാൻ ....
നീ.. അരികിൽ വരൂ.. എൻ കനവുകളിൽ
വെൺ ചിരിയഴകായ്...
മെല്ലെ മെല്ലെ മൗനം വാചാലമായ് ....
വരിനെൽവരമ്പിൽ ചായും നേരം..
കാതിൽ നിറയും നിൻ നാദം..
കായൽ പടവിൽ ചേരും നേരം
കനവിൽ നിറയും നിൻ രൂപം
ചിരിമണികൾ ചിതറും
കൊലുസിന്റെ കൊഞ്ചൽ കേൾക്കെ
ചുമരരികിൽ ചാരെ നിൻ പൂമുഖം ...
ഇളവെയിലിൽ പൂക്കും കൊന്നമരത്തണലിൽ
ഇനിയണയൂ നീയും എൻ കൂടെയായ്...
നീ അരികിൽ വരൂ എൻ കനവുകളിൽ
വെൺ ചിരിയഴകായ്...
മെല്ലെ മെല്ലെ മൗനം വാചാലമായ് ....
വരിനെൽവരമ്പിൽ ചായും നേരം..
കാതിൽ നിറയും നിൻ നാദം..
കായൽ പടവിൽ ചേരും നേരം
കനവിൽ നിറയും നിൻ രൂപം ...
വെൺ ചിറകുകളിൽ വിൺ പനിമതിയായ്
എന്നരികിൽ വരൂ നീയും...
ദൂരെ....