ഉദയസന്ധ്യയിൽ...
ഉദയസന്ധ്യയിൽ... അരികിൽ വന്നെന്നിൽ നീ
പുലരിമഞ്ഞിന്റെ തരള സംഗീതമായ്...
ഞാനറിയാതെന്നുള്ളിൽ ഒഴുകി കാലം
നാമലിഞ്ഞൊന്നു ചേർന്നു
തേൻ തേടിവന്നൊരു ശലഭം പോലെ
നീ മറഞ്ഞങ്ങു ദൂരെ ദൂരെ ....
ഉദയസന്ധ്യയിൽ... അരികിൽ വന്നെന്നിൽ നീ
പുലരിമഞ്ഞിന്റെ തരള സംഗീതമായ്...
ഞാൻ നിന്നുള്ളിലുണ്ടായിരുന്നു എന്നും
സ്നേഹം പോലെയലിയും ശ്വാസമായ്..(2)
വിളി കേട്ടില്ലോമലെ ഹൃദയം തേങ്ങുമ്പോഴും നീ
സ്വരസല്ലാപമായ് ഗാനം നിൻ ജീവനിൽ ...
ഉദയസന്ധ്യയിൽ... അരികിൽ വന്നെന്നിൽ നീ
പുലരിമഞ്ഞിന്റെ തരള സംഗീതമായ്...
ഉം ...ഉം ..
തൂവെണ്ണിലാവ് പൂമുല്ലപോൽ പൊഴിഞ്ഞു
നീലാമ്പലങ്ങൾ ഉള്ളിൽ വിരിഞ്ഞു (2)
തേന്മാവിൻ കൊമ്പിലായ് കുയിലിന്നീണങ്ങൾ ഒഴുകി
വിരഹാർദ്രം വിതുമ്പും നെഞ്ചിൻ നൊമ്പരം
(ഉദയസന്ധ്യയിൽ)