തോഴരെ തോഴരെ താഴെ കാവിലെ
മുണ്ടകൻ ചെങ്കതിർ പൂത്തെ നിന്നടാ
മുണ്ടിയും ഞങ്ങളും ചെല്ലും മുൻപെടാ
തമ്പുരാൻ നെൽമണം കൊണ്ടേ പോയെടാ
ഏനോ ..ഓനോ അറിഞ്ഞില്ലേ
കാടോ കാറ്റോ അറിഞ്ഞില്ലേ..
പാടം കൊയ്യുന്നാരോ...
മോഹക്കണ്ടത്തുള്ള കനവാകെയും പോയ്
ചതിയരിവാളിനാലെ അരിഞ്ഞിനോ ..
ഒടേമ്പ്രാനേ ...ഹേ .....
പാവം കിടാത്തൻ ഉരുകുന്നേ പിടഞ്ഞേ
ആരെ തുണക്കായി ഇനിയാരോ വരാനായ്
മണ്ണിൻ മക്കൾക്കില്ലേ നെല്ലും വിത്തും തെല്ലും
ചൊല്ലൂ പിരാനേ ...
അണിയണിയണിയായ് മാടന്റെ
വരൂ വരൂ ...പടയ്ക്കായെ
ദൂരെ ദൂരെ കതിരോൻ വരുന്നേ
ഏനും നീയും തേടുന്നതാളെ
നയിപ്പവൻ നേടുന്നതാണെ
നിലാക്കുടം പെയ്യുന്നതായേ
ഏനോ ..ഓനോ അറിഞ്ഞില്ലേ
കാടോ കാറ്റോ അറിഞ്ഞില്ലേ..