തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ
ചന്തമുള്ള വാകച്ചോട്ടിൽ കൊക്കുരുമ്മി കൂടാമോ
മൂടിവെച്ച കുഞ്ഞിലച്ചുണ്ടിൻ മർമ്മരങ്ങൾ കേൾക്കാമോ
ഊയലാടി ആടിയാടി പൊൻ കിളിയേ എന്നടുത്തെത്താമോ
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ
കണ്ണു വെക്കും പൊന്നിളനീർത്തിങ്കളിന്റെ കൺമഷി നീ
ആരാരെ ആരെ തേടി വന്നു നീ
ഇന്ന് നിൻറെ കണ്ണണിയാൻ വന്നുതിരും പൂക്കണി ഞാൻ
ചെമ്പകം പൂക്കും കാവിൽ മേളമായ്
നീയെൻറെ നാണത്തിൻ ചിമിഴായ്
മേനിപ്പൂ മേട്ടിലെ മണമായ്
നീ എൻറെ മോഹപ്പെൺകൊടിയായ്
രാക്കുളിർകാറ്റിലെ നനവായ്
മഞ്ഞായ് പുണരും മൃദുവായ്
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ
കണ്ണെറിയും മാൻ മിഴിയായ്
മന്മഥന്റെ പൂവമ്പുമായ്
ഇന്നെൻറെ ചോരും കൂട്ടിൽ വന്നിതാ
എന്നുമെൻറെ കണ്ണിതിലായ്
വന്നുദിക്കും സൂരിയനായ്
വാതിലിന്നോരം ചേർന്നു നിൽപ്പു ഞാൻ
നീയെന്നുമെന്നിലെ കനലായ്
മോതിരക്കയ്യിലെ നിധിയായ്
എന്നിലെ ശ്വാസത്തിൻ കണമായ്
എന്നിലെ മോഹത്തിൻ ചിറകായ്
നീയാ കുളിരിന്നുറവായ്
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ
ചന്തമുള്ള വാകച്ചോട്ടിൽ കൊക്കുരുമ്മി കൂടാമോ
മൂടിവെച്ച കുഞ്ഞിലച്ചുണ്ടിൻ മർമ്മരങ്ങൾ കേൾക്കാമോ
ഊയലാടി ആടിയാടി പൊൻ കിളിയേ എന്നടുത്തെത്താമോ