സ്വാഗതമോതുന്നു നഗരസുന്ദരി..
സ്വാഗതമോതുന്നു നഗരസുന്ദരി...
ഒരു കണ്ണിൽ വന്ദനം.. മറുകണ്ണിൽ യാത്രാമൊഴി
ഒരു കണ്ണിൽ വന്ദനം.. മറുകണ്ണിൽ യാത്രാമൊഴി
ശ്രീപത്മനാഭൻ വാഴുന്ന മണ്ണ് ..
നവജാഥാരവം മുഴങ്ങും മണ്ണ്..
ശ്രീപത്മനാഭൻ വാഴുന്ന മണ്ണ് ..
നവജാഥാരവം മുഴങ്ങും മണ്ണ്..
വിജയത്തിൻ ഉയരങ്ങൾ തോൽവിതൻ താഴ്ചകൾ
ഇടയിൽ മുറിവേറ്റും ഓടുന്ന ഹൃദയങ്ങൾ...
വിജയത്തിൻ ഉയരങ്ങൾ തോൽവിതൻ താഴ്ചകൾ
ഇടയിൽ മുറിവേറ്റും ഓടുന്ന ഹൃദയങ്ങൾ...
കഥയിലെ വ്യഥകൾ ..വ്യഥയുടെ കഥകൾ..
പതിരിലെ നെല്ലെണ്ണി കുഴയുന്ന മോഹങ്ങൾ
പുണരുന്ന സുന്ദരീ ചതിക്കുന്ന രാക്ഷസി
പുണരുന്ന സുന്ദരീ ..ചതിക്കുന്ന രാക്ഷസി ..
നഗരസുന്ദരീ നഗരസുന്ദരീ ...നഗരസുന്ദരീ നഗരസുന്ദരീ
ശ്രീപത്മനാഭൻ വാഴുന്ന മണ്ണ് ..
നവജാഥാരവം മുഴങ്ങും മണ്ണ്..
ശ്രീപത്മനാഭൻ വാഴുന്ന മണ്ണ് ..
നവജാഥാരവം മുഴങ്ങും മണ്ണ്..