ശലഭമായി ഹൃദയമെങ്ങോ പാറുന്നേ ..പായുന്നേ
വിരലുനീട്ടി മധുരബാല്യം ഒന്നെന്നെ തൊട്ടേ പോയ്
ഓർമ്മപ്പൂ തൂവുന്നേ.. മഴക്കാലം ഇതാ വീണ്ടും....
ശലഭമായി ഹൃദയമെങ്ങോ പാറുന്നേ ..പായുന്നേ
കടലാസ്സു പാവ കണ്ണൊന്നു ചിമ്മി
മനസ്സിന്റെ ചുമരിൽ നോക്കുന്നു എന്നെ
മണമാർന്ന ചെമ്പനീർ പൂവായ്...
പൂക്കുന്നു ഓരോ വിചാരം ..
രാക്കുയിൽ പാടും പാട്ടിന്റെ ഈണം
നിറയുമെൻ കാതോരം അറിയാതെ വീണ്ടും
കാണാ നിഴൽത്തോണിയേറി..
ചാരെ വരും മോഹകാലം...
ഞാനോ നിലാവായ് ഏതേതോ കിനാവിൽ
കുറുമ്പു കുഴല്‍ വിളിച്ചു രസിച്ചു
നനനന..
ചിരിച്ചു തുടിച്ചു കൊതിച്ചു കുതിച്ചു
നനനന.. (4)
ഒരു വെള്ളിമീനായ് മാറുന്നിതാ ഞാൻ
നിനവിന്റെ നീരിൽ ആഴങ്ങൾ നീന്തി
മുംങ്ങാൻകുഴിക്കൊന്നു ദൂരെ...
അങ്ങേക്കരെച്ചെന്നു ചേരാൻ..
മുകിലിന്റെ കൂട്ടിൽ കാണാതെ കേറി
അമ്പിളിക്കിണ്ണം കൊണ്ടേ വരാനായ്
കാറ്റിൻ ചുമൽ തേരിലേറി ..
വാനംവരെയൊന്നു പോകാം...
ഞാനോ നിലാവായ് ഏതേതോ കിനാവിൽ
കുറുമ്പു കുഴല്‍ വിളിച്ചു രസിച്ചു
നനനന..
ചിരിച്ചു തുടിച്ചു കൊതിച്ചു കുതിച്ചു
നനനന..