സങ്കടക്കടൽ കടഞ്ഞു സംഘടിച്ചു വന്നവർ
നെഞ്ചുറച്ചു നേരുകാട്ടി പടനയിച്ചു വന്നിതാ (2)
പുലയൂതി ഉയരുന്ന തീപ്പൊരിയായി
കനലാടി വിരിയുന്ന ചെങ്കനലായി ..
പണിയിടങ്ങൾ പടനിലങ്ങളാക്കി തെളുക്കുവാൻ
ചുടുവേർപ്പിൻ കതിർമണികൾ പൂങ്കാറ്റിലാടുവാൻ
നെടുവീർപ്പിൻ തേങ്ങൽ കേട്ടു
നെടുവീർപ്പിൻ തേങ്ങൽ കേട്ടു
ചുവടു വച്ചു ചുവടു വച്ചു വന്നിടാൻ
ചുവടു വച്ചു ചുവടു വച്ചു വന്നിടാൻ
ജന്മിത്വം നുരപൊന്തും സിരകൾക്കിനി മാപ്പില്ല
വല്ലിക്ക് കൈകൂപ്പും അടിമത്വം ഇനിയില്ല (2)
പെൺപിറന്നവർക്കു മുന്നിൽ മാനമെന്നോർക്കുക
ചൂഷകരെ ചൂഷകരേ നിങ്ങൾ കരുതിയിരിക്കുക
നിങ്ങൾ കരുതിയിരിക്കുക ...
സങ്കടക്കടൽ കടഞ്ഞു സംഘടിച്ചു വന്നവർ
നെഞ്ചുറച്ചു നേരുകാട്ടി പടനയിച്ചു വന്നിതാ (2)