Film : വെള്ളം Lyrics : നിധീഷ് നടേരി Music : ബിജിബാൽ Singer : അനന്യ
Click Here To See Lyrics in Malayalam Font
പുലരിയിലച്ഛന്റെ തൊടുവിരലെന്നപോൽ തൊട്ടുണർത്തുന്നു തൂവെട്ടം...
ഉലകിന്റെ ഓരോരോ ചെറുമണി തരിയിലും
മിന്നിത്തുടിക്കുന്ന സത്യം...
നമ്മിലോ നന്മയായ് അമ്മതൻ സ്നേഹമായ്...
അൻപൊടു ചേരുന്നു നിത്യം.. നിത്യം...
പൂവനമീമനമായീടാം പാവന ചിന്തകളേകണം...
തൂമൊഴി നാമ്പുകൾ നാവ് തുമ്പിൽ
തോന്നുവാനാത്മാവിൽ വാഴേണം..
അഴലിന്റെ ഇരുളല മായ്ക്കും മായാ
വാനമഴവിൽ പൊരുൾ നീയേ...
വിശ്വവിഹായസ്സിൻ സാരം...
സർവ്വചരാചര ഗീതം
Pulariyilachchhante thotuviralennapol thottunartthunnu thoovettam...
Ulakinte ororo cherumani thariyilum
minnitthutikkunna sathyam...
Nammilo nanmayaayu ammathan snehamaayu...
Anpotu cherunnu nithyam.. Nithyam...
Poovanameemanamaayeetaam paavana chinthakalekanam...
Thoomozhi naampukal naavu thumpil
thonnuvaanaathmaavil vaazhenam..
Azhalinte irulala maaykkum maayaa
vaanamazhavil porul neeye...
Vishvavihaayasin saaram...
Sarvvacharaachara geetham