Film : ഇവിടെ ഈ നഗരത്തിൽ Lyrics : പത്മേന്ദ്ര പ്രസാദ് Music : ജാസി ഗിഫ്റ്റ് Singer : പി ജയചന്ദ്രൻ, രാജശ്രി പ്രവീൺ
Click Here To See Lyrics in Malayalam Font
മിഴികളിൽ തെളിയുമോ ഇരവിലരിയ ദീപമേ
സ്മൃതികളിൽ നിറയുമോ നിന്നമരവചന വീചികൾ
ഏതു പൂവനത്തിൽ അന്നു പോയൊളിച്ചുവോ നീ
ഏതു വർണ്ണരാജിയിൽ നീയലിഞ്ഞിപോയി
ഏതു സ്വർഗ്ഗലോകം അന്നു തേടിയങ്ങുപോയ്...
( മിഴികളിൽ ...)
നീ വനഭൂവിൽ ഒരു കുഞ്ഞുപൂവു പോൽ
ഈ മരുഭൂവിൽ ഒരു മഞ്ഞുതുള്ളിയായ്
വരികിലോ ഇന്നരികിലായ്
പ്രിയതേ തരുമെൻ സ്നേഹസാന്ത്വനാമൃതം
( മിഴികളിൽ ...)
പാഴ്നിലമാകെ നിൻ പവിഴമല്ലികൾ
മുൾമരമാകെ നിൻ സ്നേഹവല്ലികൾ
പൂവിടും ഇന്നിരവിലായ്
പ്രിയതേ വരമായ് തരിക നിൻ നിലസ്മിതം
( മിഴികളിൽ ...)
Mizhikalil theliyumo iravilariya deepame
smruthikalil nirayumo ninnamaravachana veechikal
ethu poovanatthil annu poyolicchuvo nee
ethu varnnaraajiyil neeyalinjipoyi
ethu svarggalokam annu thetiyangupoyu...
( mizhikalil ...)
nee vanabhoovil oru kunjupoovu pol
ee marubhoovil oru manjuthulliyaayu
varikilo innarikilaayu
priyathe tharumen snehasaanthuvanaamrutham
( mizhikalil ...)
paazhnilamaake nin pavizhamallikal
mulmaramaake nin snehavallikal
poovitum inniravilaayu
priyathe varamaayu tharika nin nilasmitham
( mizhikalil ...)