മിന്നണിഞ്ഞ രാവേ എന്നുമിനിതാഴെ
കണ്ണെറിഞ്ഞു വീഴാതേ
ഈ വെള്ളിവെയിലാലെ ഉള്ളുനിറഞ്ഞോട്ടെ
മുല്ല മലർ വീടാകെ
മനസ്സിലുള്ളരാശതൻ പൂമരം
നനച്ചു നമ്മളേറെനാളേറെ നാൾ
പകുത്തെടുത്തൊരായിരം പൂവുകൾ
നിറച്ചുനിറമേകുമീ ജീവിതം
ചിരികളുടെ കുഞ്ഞുകൂട്ടിൽ
പരിഭവങ്ങളോർമ്മയാവും
ചിറകു തണലായ് മാറും
നേരങ്ങളായ് ....
വിണ്ണിൻ മേലേ പാറുന്നീല്ലേ
ഉള്ളിൽ മോഹപ്രാവോ മെല്ലെ
എന്നുംഎന്നും ദൂരെപ്പോവില്ലേ
മാരിവില്ലിൻ വർണ്ണം വാരിച്ചൂടുന്നില്ലേ
തെന്നിത്തെന്നും സ്വപ്നം മെല്ലെ
എന്നും എങ്ങും സ്നേഹം വാടില്ലേ
പാതിയിൽ മാഞ്ഞുപോയ്
ആടിമുകിൽ മാലകൾ
വേനലും പൂത്തൊരു
നേരമറിയാതെയോരോരോ
രാവു പകലായ് മാറും
നാൾ വഴികളേകുമേതോ
നോവിനിടവേളനേരാൻ
നൂറുഹൃദയങ്ങളരികിലായ്
(മിന്നണിഞ്ഞ ... )