മലയുടെ മേലേക്കാവിൽ തങ്കമയിൽ തേരോട്ടം
നെഞ്ചിനുള്ളിൽ ചേങ്ങിലയുടെ താളം...
നടവഴി നാട്ടാരെല്ലാം ഒത്തുകൂടും ചാന്താട്ടം
കൂത്തരങ്ങിൽ കുമ്മിയടി മേളം..
ഇരുകര ഒന്നാകുംന്നേരം പെരുകണു സന്തോഷപ്പൂരം
അടിമുടി ആഘോഷക്കാലം സിരകളിൽ സംഗീതം
കുറുകുഴല്‍ തകില് അഴകിലിളകി
അതിശയമൊടു ഉണര് മുരുകനേ ...
ഹര ഹര തിന്തിൻ തിനക്ക് തോം...
ഹര ഹര തിന്തിനക്കിന തോം...
മലയുടെ മേലേക്കാവിൽ തങ്കമയിൽ തേരോട്ടം
നെഞ്ചിനുള്ളിൽ ചേങ്ങിലയുടെ താളം...
നടവഴി നാട്ടാരെല്ലാം ഒത്തുകൂടും ചാന്താട്ടം
കൂത്തരങ്ങിൽ കുമ്മിയടി മേളം..
കാറ്റിനൊപ്പം ചിറകടിക്കും കാറൊളിവർണ്ണാ
അമ്പെടുത്ത് നീ തൊടുക്ക് അമ്പാടിക്കണ്ണാ...
തിളങ്ങും മിന്നൽവാളും പരിചയുമായ് രാത്തിങ്കൾ
അകലെ അങ്കത്തട്ടിൽ തിരികൊളുത്തീ...
അടവും മാറിത്തട്ടി കോലടിക്കും ചങ്ങാതി
കളരിക്കച്ചകെട്ടി കളിതുടങ്ങി...
തഞ്ചത്തിൽ ചേകോന്റെ തിന്തത്തിമൃതോം
തച്ചോളിത്തറവാടിൻ പൂഴിക്കടകൻ...
ഉടലിലിളകി ഉറുമി കുതറി
അതിലിടപെടും ഉലകമുരുകനെ...
ഹര ഹര തിന്തിൻ തിനക്ക് തോം...
ഹര ഹര തിന്തിനക്കിന തോം...
കാളിയന്റെ എല്ലൊടിക്കും വില്ലാളിവീരാ..
കുന്നെടുത്ത് പന്തടിക്കും ചെന്താമരാക്ഷാ...
കുടയും കുത്തിച്ചാടും കടത്തനാടൻ കോലത്തിൽ
കുടിലൻ പട നടുവിൽ ഇടികടകം...
ഒടുവിൽ..ഓടിക്കെട്ടി പാഞ്ഞുവെട്ടും.. കട്ടായം
അടിയും വടിതടയും പൊടിപടലം...
ആറാട്ടിന് പോരാട്ട പാട്ടിൻ പുകില് ...
മാനോട്ടക്കൺകോണിൽ മാരിത്തകില്
കുടലു വെളിയിലണിയുമിവരു
തടയണമുടൻ ഉടയ മുരുകനേ ..
ഹര ഹര തിന്തിൻ തിനക്ക് തോം...
ഹര ഹര തിന്തിനക്കിന തോം...
ഹര ഹര തിന്തിൻ തിനക്ക് തോം...
ഹര ഹര തിന്തിനക്കിന തോം...