മാവേലിപ്പാട്ടിന്റെ മണിപ്പീലി വിരിച്ചാടും മലര്‍വല്ലിക്കുടിലിന്റെ മതിലകത്ത്
നിറയൌവ്വനത്തിന്റെ നിറമാല ചാര്‍ത്തി നില്ക്കും നിത്യസുന്ദരി എന്റെ കേരളം (2)
തെങ്ങോലച്ചാര്‍ത്തിന്റെ പൊന്നൂഞ്ഞാലാടുന്ന ചിങ്ങപ്പൂന്തിരുവോണത്തിരുമുറ്റത്ത് (2)
കന്നിക്കതിരണി വയലേല പൂമെയ്യില്‍...
സ്വര്‍ണം ചാര്‍ത്തുമെന്റെ കേരളം..
(ധിംതിം താന ധിംതിം താന..)
മാവേലിപ്പാട്ടിന്റെ മണിപ്പീലി വിരിച്ചാടും മലര്‍വല്ലിക്കുടിലിന്റെ മതിലകത്ത്
നിറയൌവ്വനത്തിന്റെ നിറമാല ചാര്‍ത്തി നില്ക്കും നിത്യസുന്ദരി എന്റെ കേരളം
നാലുകെട്ടിന്നകങ്ങളില്‍ നാവിന്മേല് മുത്തു ചാര്‍ത്തി നാണിയ്ക്കും മങ്കമാര്‍ തന് വേദിയില്‍ (2)
തങ്കച്ചേങ്കല മുഴക്കിക്കൊണ്ടമ്പലത്തില്‍.....
കച്ച കെട്ടിയാടുമെന്റെ കേരളം ...
(ധിംതിം താന ധിംതിം താന..)