മാനത്തെ ചന്ദിരനെ..
അഴകുള്ളൊരു ചന്ദിരനെ ...
ഇന്നെന്തേ വൈകിയെത്തി
എൻ ചന്ദിരാ ..എൻ ചന്ദിരാ ..
മാടത്തെ താരകമേ ചേലൊത്തൊരു പെൺകൊടിയേ
ഇന്നിത്ര തിടുക്കമെന്തേ എൻ താരകേ...
മലരണിഞ്ഞ ചില്ലകളാൽ
തിരി നീട്ടിയ കാവിനുള്ളിൽ
കളിയാട്ടം കാണാനായ് നേരമായെന്നോ...
എൻ താരകേ...
തളിരാടും മാമലയിൽ മയിലാടണ മേടുകളിൽ
കുയിൽപ്പാട്ടുമായ് നീ പോരാമോ...ഓ ..ഓ
കറുകപ്പുൽ നാമ്പുകളിൽ
കതിരവനൊളി നീട്ടുമ്പോൾ
അരിവാളുമായ് ഞാൻ വന്നാലോ...
പൊന്നലയായ് ...പൊന്നലയായ്..
ഓ... പൊന്നലയായ്..
എൻ മൻകുളിരേകും പെണ്ണായി പാടാനായ് നീ വാ
മിന്നും കണ്ണിൽ പൊന്നായി ...
എന്നും എന്നിൽ പൂവായി ...
മാഗന്ധ പൂന്തോപ്പിൽ മധുരോത്സവ നാളുകളിൽ
കളിക്കൂട്ടുകാരനായ് നിന്നില്ലേ ..ഓ
അണിയെഴുതിയ വയലുകളിൽ
നറു വെള്ളരി പൂത്തൊരു നാൾ...
കണികാണാൻ എന്നെ വന്നില്ലേ
പന്തലില്‍ ...പന്തലില്‍ ...പൂ.. പന്തലില്‍
പൂത്താലമേന്തും വധുവായ് കാണാൻ നീ വാ
എന്നും മുന്നിൽ നീയായി
എന്നും നമ്മൾ ഒന്നായി ...ഓ ...
മാനത്തെ ചന്ദിരനെ..
അഴകുള്ളൊരു ചന്ദിരനെ ...
ഇന്നെന്തേ വൈകിയെത്തി
എൻ ചന്ദിരാ..
മാടത്തെ താരകമേ ചേലൊത്തൊരു പെൺകൊടിയേ
ഇന്നിത്ര തിടുക്കമെന്തേ എൻ താരകേ...
എൻ താരകേ...