കള്ളുകുടിച്ചോണ്ടു പാടണപാട്ടാണേ
ഇത് നേരം വെളുക്കുമ്പോ നാട്ടിലെ പാട്ടണേ (2)
അന്തിക്കു മോന്തണ കുട്ടപ്പൻ ചേട്ടനെ പോലെ
രണ്ടെണ്ണം വിട്ടാൽ ഞാനും ഫിറ്റാണേ
രണ്ടെണ്ണം വിട്ടാൽ ഞാനും ഫിറ്റാണേ
(കള്ളുകുടിച്ചോണ്ടു .. )
കള്ളും മോന്തി ചാറും കൂട്ടി ചോറുണ്ണാനായ്
ചൂണ്ടയിടുന്നൊരു പയ്യൻ മ്മടെ പയ്യൻ (2)
തമ്മിൽ കണ്ടൽ കീരീം പാമ്പും
നേരിൽ കണ്ടാൽ ഓലപ്പാമ്പും (2)
പൊരിച്ച മീനും കരിച്ചമീനും
ഉള്ളിൽ കിടന്നു പിടയല്ലേ
നമ്മടെ വയറാണേ നമ്മടെ വയറാണേ (2)
(കള്ളുകുടിച്ചോണ്ടു .. )
കാഞ്ഞചട്ടിയിൽ മീൻ പൊരിക്കണതാരാ
അത് ആരാ...
പയ്യെത്തിന്നാൽ പനയും തിന്നാം
എന്നു പറഞ്ഞതു ആരാ
പണ്ടത്തെ ചങ്കരൻ തെങ്ങുമ്മേത്തന്നെന്ന്
ഇന്നു പറഞ്ഞത് ആരാ
ഞാനല്ലാ...
(കള്ളുകുടിച്ചോണ്ടു .. )