Film : സ്വപ്നസുന്ദരി Lyrics : സുദർശൻ പുത്തൂർ Music : ഫെമിൻ ഫ്രാൻസിസ് Singer : അരുൺ രാജ്
Click Here To See Lyrics in Malayalam Font
ഇരുൾ വിഴുങ്ങിയ വഴികൾ നീളെ
പുലരിവെട്ടത്തണലുമായ്
ഇടറി വീഴും ജീവിതത്തിൻ
നെഞ്ചിലെരിയും തീയണയ്ക്കാൻ
കരൾ കടഞ്ഞു പിടഞ്ഞുകേഴും
പെണ്ണിനാണിന്നൂർജ്ജമായ്
ജാതി തിന്നു കൊഴുത്ത നാട്ടിൽ
പുതിയ നേരിൻ പൊരുളുമായ്
വിയർപ്പുപ്പ് തിന്നു മടുത്തവർ..
പ്രാണവേര് തേടി നടപ്പവർ..
കാല തേരുരുട്ടി പടനയിച്ചു വരുന്നു വീണ്ടും
ഈ കെട്ടകാല ദുഷ്പ്രഭുത്വ
കോട്ട കൊത്തള പടികൾ തോറും
കുത്തി നിർത്തും പുതിയ ജീവിത
സ്വപ്നപന്തങ്ങൾ
ഞങ്ങൾ കുത്തി നിർത്തും
പുതിയ ജീവിത രക്തപന്തങ്ങൾ
ഞങ്ങൾ കുത്തി നിർത്തും
പുതിയ ജീവിത രക്തപന്തങ്ങൾ
Irul vizhungiya vazhikal neele
pularivettatthanalumaayu
itari veezhum jeevithatthin
nenchileriyum theeyanaykkaan
karal katanju pitanjukezhum
penninaaninnoorjjamaayu
jaathi thinnu kozhuttha naattil
puthiya nerin porulumaayu
viyarppuppu thinnu matutthavar..
Praanaveru theti natappavar..
Kaala therurutti patanayicchu varunnu veendum
ee kettakaala dushprabhuthva
kotta kotthala patikal thorum
kutthi nirtthum puthiya jeevitha
svapnapanthangal
njangal kutthi nirtthum
puthiya jeevitha rakthapanthangal
njangal kutthi nirtthum
puthiya jeevitha rakthapanthangal