എന്താണീ മൌനം നിന്നുള്ളിൽ തേങ്ങുന്നൂ
എന്താണീ രാഗം എന്നുള്ളീൽ കേഴുന്നു
മുത്താലെ നീയെന്നിലല്ലേ
ഖൽബാണെ നീ മറയല്ലേ
ഹയ്.. എന്താണീ നേരം നിന്നുള്ളിൽ തേടുന്നു
എന്താണീ രാവിൽ നീയെന്നിൽ നീറുന്നു
മുത്താലെ നീ പിരിയല്ലേ
ഖൽബാണെ നീ മറയല്ലേ
പലജന്മമായ് തേടി ഞാൻ
പലരാത്രി നൊന്തേ ഞാനും
ഇടനെഞ്ചിൽ എന്നും നീയേ
പിടയുന്ന പ്രാണൻ നീയേ...
ഹായ്.. എന്താണീ നേരം നിന്നുള്ളിൽ തേടുന്നു
എന്താണീ രാവിൽ നീയെന്നിൽ നീറുന്നു
മുത്താലെ നീ പിരിയല്ലേ
ഖൽബാണെ നീ മറയല്ലേ
അലതല്ലും ഓളങ്ങൾ പോൽ
തിരയുന്നു നിന്നെ ഞാനും
നിഴൽ വീണ വഴിവീഥികൾ
പിടയുന്നു നിന്നോർമ്മകൾ
എന്താണീ മൌനം നിന്നുള്ളിൽ തേങ്ങുന്നൂ
എന്താണീ രാഗം എന്നുള്ളീൽ കേഴുന്നു
മുത്താലെ നീയെന്നിലല്ലേ
ഖൽബാണെ നീ മറയല്ലേ