ചന്തമുള്ള ചെണ്ടുമല്ലി പൂക്കളുണ്ട് രണ്ട്
പൂവിനോളം നീളമുള്ള പാവക്കുഞ്ഞ് ചെണ്ട്..
ചെണ്ടിനായി പൂവിനായി കാവലുണ്ട് വണ്ട്
ഓരോ വെയിലിൽ ഓരോ മഴയിൽ..
ഇതളൂർന്നിടാതെ ഇല വാടാതെ...
ഇവിടെ മേവുന്നു നാം...
അൻപുമുണ്ട് തുമ്പമുണ്ട് കുറുമ്പുണ്ട് കുതുകമുണ്ടേ
ചിന്തയുണ്ട് ചിന്തുമുണ്ട് ചിരിയുണ്ട് ചിണുക്കമുണ്ട്...
ഇരു കരയെ പുൽകി പുഴയായൊഴുകിടും
നിന്നിലെ വാൽസല്യം ...അതിൽ നീന്തിടുംന്നേരം
ചെറുജീവിതം സ്വർഗ്ഗമാകും ..
ഒരു ചിറകായ് പാറുന്നു നാം....
അൻപുമുണ്ട് തുമ്പമുണ്ട് കുറുമ്പുണ്ട് കുതുകമുണ്ടേ
ചിന്തയുണ്ട് ചിന്തുമുണ്ട് ചിരിയുണ്ട് ചിണുക്കമുണ്ട്...
മനസ്സിലെ മൺപാതയിൽ തളിരിടും വെൺ കനവുകൾ
തൂമഞ്ഞിൽ വെയിലിൻ നാളത്തിൽ ...
സായാഹ്നമേകും സ്നേഹത്തിൽ
എരിവേനൽ ചുടുകാറ്റിനാലേ മഴച്ചാറ്റലിൻ
മണിപ്പൂമുത്തമേകെ ..അനുനിമിഷവും പെരുകവേ..
ഉയരുന്നു വാനോളമേ ..