അരി അരയ്ക്കുമ്പം പിറുപിറുത്തിട്ട്.. കുറുമ്പ് കാട്ടണ പെണ്ണേ
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമടീ ..
കാറ്റടിക്കുമ്പം കതകടയ്ക്കണ നിനക്കിതെന്തൊരു പേടി..
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമടീ ..
തുടി കൊട്ടുമ്പം ചെവിട് പൊട്ടണ നിനക്കിതെന്തൊരു പേടി...
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമടീ ..
തന്തിന്ന താതിന്ന താന്താനോ തക ..
തന്തിന്ന താതിന്ന താന്താനോ...
തന്തിന്ന താതിന്ന താന്താനോ തക ..
തന്തിന്ന താതിന്ന താന്താനോ...
മിന്നൽ പുളയുമ്പം കണ്ണുപൊത്തണ നിനക്കിതെന്തൊരു പേടി...
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമടീ ..
പൂമാരി പെയ്യുമ്പം പുതപ്പെടുക്കണ നിനക്കിതെന്തൊരു പേടി..
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമടീ ..
ലാവെട്ടത്തിലും വെറ വെറച്ചിട്ട് വെളക്കെടുക്കണ പെണ്ണേ
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമടീ ..
തന്തിന്ന താതിന്ന താന്താനോ തക ..
തന്തിന്ന താതിന്ന താന്താനോ...
തന്തിന്ന താതിന്ന താന്താനോ തക ..
തന്തിന്ന താതിന്ന താന്താനോ...