അമ്മപ്പൂവിൻ നെഞ്ചോരം ചാരി നീ
ഈറൻകാറ്റിൽ ചാഞ്ചക്കം ചായു നീ...
എൻ വിരൽത്തുമ്പാൽ തിരുചന്ദനം ചാർത്താം
കിളിക്കുഞ്ഞുറങ്ങും കൂട്ടിലെ താളമായെന്നോമലേ
കണികണ്ടുണരും നിന്നിലെ
താരമായി ഞാൻ മാറിയോ ....
അമ്മപ്പൂവിൻ നെഞ്ചോരം ചാരി നീ
ഈറൻകാറ്റിൽ ചാഞ്ചക്കം ചായു നീ...
മഴമേഘം മാനത്ത് കുടചൂടും നേരത്ത്
മാടിവിളിക്കുന്നു നീ ..
കണ്ണാരം പൊത്തിക്കളിച്ചും ചിരിച്ചും നീ
പുന്നാരം ചൊല്ലിടുമ്പോൾ ..
മറയുന്നുവോ എൻ മനസ്സിൽ ഉലയുന്ന നൊമ്പരം
കണിമലരെ നിന്നെ കണ്ടുണരാൻ
താരകം താഴെയായി
താരാട്ടിന്നീണത്താൽ നെഞ്ചിൽ ചായുറക്കാം
നിന്നെ തലോടുവാനായ് കാറ്റായ് മാറി ഞാൻ
കള്ളിപ്പൂവേ കിന്നാരം ചൊല്ലി നീ
ചെല്ലക്കാറ്റെ തന്നാരം പാടി നീ
എൻ വിരൽത്തുമ്പാൽ തിരുചന്ദനം ചാർത്താം
കിളിക്കുഞ്ഞുറങ്ങും കൂട്ടിലെ താളമായെന്നോമലേ
കണികണ്ടുണരും നിന്നിലെ
താരമായി ഞാൻ മാറിയോ ....
അമ്മപ്പൂവിൻ നെഞ്ചോരം ചാരി നീ
ഈറൻകാറ്റിൽ ചാഞ്ചക്കം ചായു നീ...