ആഴിയാഴങ്ങൾക്കുള്ളിൽ
തെന്നിത്തുഴയുമീ ജലകണം
മേലേ വാനേറും വാർമേഘ
ച്ചിറകിലോ ചേർന്നിടും
പോയ കാലം പാതിരാവോ
പാഴ്ക്കിനാവിൻ പൂരമോ
സൂര്യതാപം നീറുമുളളം
പാത നേടാൻ ഇന്ധനം
മുന്നോട്ടോടും മനം തേടുന്ന വഴിനാളം
ദൂരേ മിന്നിത്തൂവുന്നു പൊന്നൊളി
വെളളം തുള്ളിയുലഞ്ഞാലും
വളളം മുന്നോട്ടല്ലോ
ചെല്ലും തീരം പുൽകും
ഇനിയില്ല പിന്നോട്ട്
വെളളം തുള്ളിയുലഞ്ഞാലും
വളളം മുന്നോട്ടല്ലോ
ചെല്ലും തീരം പുൽകും
ഇനിയില്ല പിന്നോട്ട്
വഴി നിറയേ നിവരണ്
മരുവായെരിയണ്
അകലേ മായണ്
പകലോ പായണ്
ഇരവോ പറയണ്
ഇനിയും തുഴതുഴയണമിതിലേറെ
കരയരികേയണയും കാലം
പുതു ചുവടുകളേറും നേരം
നിറമേറുന്ന ലോകമിതൊന്നാകെ
കൈനീട്ടുന്നു
വെളളം തുള്ളിയുലഞ്ഞാലും
വളളം മുന്നോട്ടല്ലോ
ചെല്ലും തീരം പുൽകും
ഇനിയില്ല പിന്നോട്ട്..