ആത്മാവിൽ പെയ്യുമാദ്യാനുരാഗം
ആകാശം മഞ്ഞുതൂവുന്ന പോലെ...
ആരാരോ പാടുമീയെന്റെ ഉള്ളിൽ
നീ മാത്രം കേൾക്കുവാനെൻറെ കണ്ണേ
പ നി സ ഗ രി ഗ രി ഗ രി സ നി സ
പ നി സ ഗ രി ഗ രി ഗ രി സ നി സ
ഉയിരിൻ ഉയിരേ.. പകലിരവും കൂടെ നീ..
ആത്മാവിൽ പെയ്യുമാദ്യാനുരാഗം
ആകാശം മഞ്ഞുപെയ്യുന്ന പോലെ...
നീലശലഭമേ.. കവിളിണയിൽ തഴുകി നീ
നീളും വഴികളിൽ ചിറകുരുമ്മി വരുന്നു നീ..
പ്രണയത്തിൻ നൂലിനാലിതാ
കൊരുക്കുന്ന മാലയായി നാം..
ഇരുമനമോ അലിയുകയായ്.....
ഒരു പുഴയായ് ഒഴുകുകയായ്...
നറുതിരിയായ് നിന്നഴകെഴും മിഴി..
മണിമഴയായ് വന്നരുളിയ മൊഴി...
ഇനിയെന്നിണ നീ..ഹൃദയമിതിൻ പാതി നീ...
ആത്മാവിൽ പെയ്യുമാദ്യാനുരാഗം
ആകാശം മഞ്ഞുതൂവുന്ന പോലെ...
പ നി സ ഗ രി ഗ രി ഗ രി സ നി സ
പ നി സ ഗ രി ഗ രി ഗ രി സ നി സ
ഉയിരിൻ ഉയിരേ.. പകലിരവും കൂടെ നീ..
ആത്മാവിൽ പെയ്യുമാദ്യാനുരാഗം
ആകാശം മഞ്ഞുതൂവുന്ന പോലെ...