Film : കാത്തിരുന്ന നിമിഷം Lyrics : ശ്രീകുമാരൻ തമ്പി Music : എം കെ അർജ്ജുനൻ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
ശാഖാ നഗരത്തിൽ ശശികാന്തം ചൊരിയും
ശാരദ പൗർണമീ
എന്റെ താന്തമാം ശയനമന്ദിരം
എന്തിനു നീ തുറന്നൂ
എന്തിനു നീ തുറന്നൂ (ശാഖാ നഗരത്തിൽ ..)
അവളുടെ അരമണി കല്യാണി പാടും
ആനന്ദ മാളികയിൽ (2)
പ്രാസാദമുല്ലകൾ പൂകൊണ്ടുമൂടും
പല്ലവശയനത്തിൽ
നീ കൊണ്ടു പോകൂ ചന്ദ്രോപലങ്ങൾ പതിച്ച നിൻ നീരാളങ്ങൾ (ശാഖാ നഗരത്തിൽ....)
അവളുടെ ഓർമകൾ നാളമായ് പൂക്കും
മൺവിളക്കെൻ ഹ്രദയം (2)
ആമുഗ്ദ്ധഹാസം പൂക്കളായ് വിടരും
ആരാമമെൻ മുറ്റം
നീ കൊണ്ടുപൊകൂ നിൻ വിരിമാറിൽ പൊഴിയുമീ നെടുവീർപ്പുകൾ
(ശാഖാ നഗരത്തിൽ ....)
Shaakhaa nagaratthil shashikaantham choriyum
shaarada paurnamee
ente thaanthamaam shayanamandiram
enthinu nee thurannoo
enthinu nee thurannoo (shaakhaa nagaratthil ..)
avalute aramani kalyaani paatum
aananda maalikayil (2)
praasaadamullakal pookondumootum
pallavashayanatthil
nee kondu pokoo chandropalangal pathiccha nin neeraalangal (shaakhaa nagaratthil....)
avalute ormakal naalamaayu pookkum
manvilakken hradayam (2)
aamugddhahaasam pookkalaayu vitarum
aaraamamen muttam
nee kondupokoo nin virimaaril pozhiyumee netuveerppukal
(shaakhaa nagaratthil ....)