Film : ആഴി അലയാഴി Lyrics : പി ഭാസ്ക്കരൻ Music : ജി ദേവരാജൻ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
പൊള്ളുന്ന തീയാണു സത്യം തൊട്ടാൽ
പൊള്ളുന്ന തീയാണു സത്യം
പൊതിയുന്ന ചാമ്പലാം പൊയ് മുഖം മാറ്റുമ്പോൾ
പൊള്ളുന്ന തീയാണു സത്യം
അരങ്ങിൽ കണ്ടതെല്ലാം അഭിനയം മാത്രം
അണിയറ സത്യത്തിൻ സാക്ഷിയല്ലോ
ചായവും വേഷവുമില്ലാത്ത നടന്മാർ
ചാപല്യ ജീവികൾ അവിടെയെല്ലാം അവിടെയെല്ലാം (പൊള്ളുന്ന..)
മഴവില്ലു നീങ്ങി മാരിക്കാർ നീങ്ങി
മാനത്തിൻ മുഖപടമാകെ നീങ്ങി
മദ്ധ്യാഹ്നസൂര്യനായ് കത്തിജ്ജ്വലിക്കുന്നു
നിർദ്ദയം നിഷ്ഠൂര നിത്യ സത്യം നിത്യ സത്യം (പൊള്ളുന്ന ..)
Pollunna theeyaanu sathyam thottaal
pollunna theeyaanu sathyam
pothiyunna chaampalaam poyu mukham maattumpol
pollunna theeyaanu sathyam
arangil kandathellaam abhinayam maathram
aniyara sathyatthin saakshiyallo
chaayavum veshavumillaattha natanmaar
chaapalya jeevikal aviteyellaam aviteyellaam (pollunna..)
mazhavillu neengi maarikkaar neengi
maanatthin mukhapatamaake neengi
maddhyaahnasooryanaayu katthijjuvalikkunnu
nirddhayam nishdtoora nithya sathyam nithya sathyam (pollunna ..)